Tag: LATEST

മുഖ്യമന്ത്രി മാനിക്കപ്പെടേണ്ട വ്യക്തി; ജി. സുകുമാരൻ നായർക്കെതിരെ കെ.ബി ഗണേഷ് കുമാർ

കൊച്ചി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ രം​ഗത്ത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ അവൻ-ഇവൻ എന്നൊക്കെ വിളിക്കാൻ പാടില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. താൻ അറിയുന്ന വി.ഡി സതീശൻ എൻഎസ്എസ് ആസ്ഥാനത്തേക്ക് പോകില്ല. വി.ഡി സതീശനെ കഴിഞ്ഞ 25 കൊല്ലമായിട്ട് എനിക്കറിയാം. ആദർശം വിട്ട് അദ്ദേഹം പ്രവർത്തിക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി കാണാൻ അനുമതി നൽകിയില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി […]
Read more

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ പുതിയ ഗാനം എത്തുന്നു. വീരനാഗ ഗാനം എന്ന പേരിൽ പുറത്ത് വരുന്ന ഈ ഗാനം ജൂൺ 26 ന് ആണ് എത്തുന്നത്. നാഗ സാധുക്കളുടെ കഥ പറയുന്ന, അവരെ ആഘോഷിക്കുന്ന ഗാനമായാണ് വീര നാഗ ഗാനം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ചിത്രം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. നാഗബന്ധം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് […]
Read more

‘ഏറ്റവും കൂടുതല്‍ തവണ നിലപാട് മാറ്റിയ മുഖ്യമന്ത്രി’; പരിഹാസവുമായി എം.ബി രാജേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പരിഹാസവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന എം. ബി രാജേഷ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം ലയണല്‍ മെസി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ അര സെഞ്ച്വറിയടിച്ച താരം വൈഭവ് സൂര്യവംശി. അതുപോലെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാട് മാറ്റിയ മുഖ്യമന്ത്രി വി. ഡി സതീശനാണെന്നുമാണ് എം ബി രാജേഷിന്റെ പോസ്റ്റ്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ് എം.ബി രാജേഷ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി എത്തിയത്. […]
Read more

അഞ്ച് ലോക്സഭ എംപിമാർ എൻഡിഎയിലേക്കെന്ന് റിപ്പോർട്ടുകൾ; എൻസിപിയും പിളർപ്പിലേക്ക്?

മുംബൈ: തൃണമൂൽ കോൺഗ്രസിലെയും ശിവസേന വിഭാഗത്തിലെയും കൂറുമാറ്റത്തിന് പിന്നാലെ എൻ.സി.പി ശരദ് പവാർ വിഭാഗവും പിളർപ്പിലേക്കെന്ന് വാർത്തകൾ. പാർട്ടിയുടെ എട്ട് ലോക്സഭാംഗങ്ങളിൽ അഞ്ച് പേർ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിലേക്ക് മാറാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയെ അഭ്യൂഹങ്ങൾ വലിയ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. സുനേത്ര പവാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് അഭ്യൂഹങ്ങൾ ശക്തിപ്പെട്ടത്. ഇതിനിടെ ശിവസേന എംപിമാരുടെ കൂറുമാറ്റത്തിൽ നിർണായക പങ്കുവഹിച്ച നേതാവ് ശ്രീകാന്ത് ഷിൻഡെ, കൂടുതൽ രാഷ്ട്രീയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചിപ്പിച്ചു. […]
Read more

പി ആൻഡ് ടി കോളനി പുനരധിവാസ ഫ്ലാറ്റ്: റിപ്പോർട്ട് ലഭിച്ചാൽ അടിയന്തര നടപടിയെന്ന് മന്ത്രി കെ എം ഷാജി

കൊച്ചിയിലെ തേവര പേരണ്ടൂർ കനാൽ തീരത്തെ പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായി മുണ്ടംവേലിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം വാസയോഗ്യമല്ലെന്ന് ഐഐടി മദ്രാസിന്റെ റിപ്പോർട്ടിലില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നിയമസഭയെ അറിയിച്ചു. ഐഐടി മദ്രാസിന്റെ സ്ട്രക്ചറൽ വെറ്റിംഗും സർക്കാർ സാങ്കേതിക അനുമതിയും ഉൾപ്പെടെ ആവശ്യമായ എല്ലാ അനുമതികളും ലഭ്യമാക്കിയ ശേഷമാണ് കെട്ടിടം നിർമിച്ചതും ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം 2024 ജനുവരി 30-ന് ഗുണഭോക്താക്കൾക്ക് കൈമാറിയതും. തുടർന്ന് മഴക്കാലത്ത് ചോർച്ചയും […]
Read more

സംസ്ഥാന ഡാറ്റയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷിതമാക്കുന്നതിന്  മുൻഗണന: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഡാറ്റയുടെയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നത് സർക്കാരിന്റെ പ്രധാന മുൻഗണനയാണെന്നും സൈബർ ഭീഷണികളെ നേരിടാൻ ശക്തമായ സുരക്ഷാ ചട്ടക്കൂടുകൾ അനിവാര്യമാണെന്നും വ്യവസായ-വിവര സാങ്കേതികവിദ്യ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘സംസ്ഥാന ഡാറ്റയ്ക്കായുള്ള സൈബർ സുരക്ഷാ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തൽ’ എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല കൺസൾട്ടേറ്റീവ് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഡിജിറ്റൽ ഭരണസംവിധാനങ്ങളും ഓൺലൈൻ സർക്കാർ സേവനങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ റാൻസംവെയർ ആക്രമണങ്ങൾ, ഡാറ്റ ചോർച്ചകൾ, ഫിഷിംഗ് തട്ടിപ്പുകൾ, നിർണായക ഡിജിറ്റൽ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങൾ […]
Read more

ഇനി BJPക്ക് കരുത്ത് കൂടും

ന്യൂഡൽഹി : ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയ്ക്ക് കനത്ത തിരിച്ചടി. പാർട്ടിയുടെ ആറ് എംപിമാർ ശിവസേനയുടെ ഏകനാഥ് ഷിൻഡെ പക്ഷത്തിൽ ചേർന്നു . ലോക്‌സഭയിൽ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് ഇതോടെ കരുത്ത് വർധിച്ചു. മഹാരാഷ്ട്രയിൽ ഷിൻഡെ-ബിജെപി സഖ്യസർക്കാരിനും പുതിയ മാറ്റം നേട്ടമാകും. പ്രതിപക്ഷ പാർട്ടികൾ ഓരോന്നായി ഇല്ലാതാക്കുന്നതാണ് ദേശീയ രാഷ്ട്രീയത്തിലെ പുതിയ കാഴ്ച. ദിവസങ്ങളായി ശിവസേനയിൽ വിമതസ്വരം ശക്തമാണ്. എംപിമാർ ഷിൻഡെ പക്ഷത്തേക്ക് മാറുമെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇത് തടയാൻ ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിൽ ആകെ […]
Read more

VD ഇന്ന് എല്ലാത്തിനും മറുപടി നൽകും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ വിശദീകരണം നൽകും. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാകും മുഖ്യമന്ത്രി, ഇക്കാര്യത്തിൽ സർക്കാരിന്റെ ഔദ്യോഗിക നിലപാട് അറിയിക്കുക. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിക്കെതിരെ കോൺഗ്രസിലും യു ഡി എഫിലും വലിയ രീതിയിലുള്ള അതൃപ്തിയും തർക്കങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രഖ്യാപനത്തിൽ സർക്കാർ എന്തെങ്കിലും തിരുത്തലുകൾ വരുത്തുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. വി എം […]
Read more

ഇനി മത്സരിക്കാനില്ലെന്ന് അൻസിബ

കൊച്ചി: താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ഇനി മത്സരിക്കില്ലെന്ന് വ്യക്തമാക്കി നടി അൻസിബ ഹസ്സൻ. സോഷ്യൽ മീഡിയയിലൂടെയാണ് അൻസിബ ഏക്കറിയാം വ്യക്തമാക്കിയത്. പ്രിയപ്പെട്ടവരേ, എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണ്ണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എൻ്റെ ഏറ്റവും വലിയ പുരസ്കാരം. ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ […]
Read more

പ്രിയദർശിനി ബസുകൾ പതിവായി ട്രിപ്പ് മുടക്കുന്നുവെന്ന് യാത്രക്കാർ

കൊച്ചി: എറണാകുളം ബോട്ട് ജെട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് വരാപ്പുഴ – പറവൂർ – കൊടുങ്ങല്ലൂർ വഴി ഗുരുവായൂരിലേക്കും പൊന്നാനിയിലേക്കും സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകൾ പതിവായി ട്രിപ്പ് മുടക്കുന്നുവെന്ന് യാത്രക്കാർ. വൈകുന്നേരം മൂന്ന് മണിക്ക് ശേഷമുള്ള തിരക്കേറിയ സമയത്താണ് സർവീസുകൾ കൂടുതലായും റദ്ദാക്കപ്പെടുന്നതെന്നാണ് പരാതി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്ന ഓർഡിനറി വിഭാഗത്തിൽപ്പെട്ട പ്രിയദർശിനി ബസുകളാണ് സർവീസ് മുടക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ഗുരുവായൂർ, കൊടുങ്ങല്ലൂർ, പൊന്നാനി ഡിപ്പോകളിലെ ബസുകളാണ് ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നത്. ജോലിക്കാരും […]
Read more

Recent News