Tag: LATEST

സൗദി അറേബ്യയിലെ താമസസ്ഥലത്ത് കോഴിക്കോട് സ്വദേശി നിര്യാതനായി

റിയാദ്: സൗദിയിലെ താമസസ്ഥലത്ത് മലയാളി നിര്യാതനായി. കോഴിക്കോട് ഫറോക്ക് സ്വദേശി അഹമ്മദ് താഹിർ (47) ആണ് റിയാദിന് സമീപം അൽ ഖർജിൽ ഹൃദയാഘാതം മൂലം മരിച്ചത്. നുസ്‌റത്ത് ആണ് ഭാര്യ. ഫാത്തിമ നൗഫ, നൂറ ഫാത്തിമ, ഫാത്തിമ നൈല എന്നിവർ മക്കളാണ്. മരണാനന്തര നിയമനടപടികൾ അൽ ഖർജ് കെഎംസിസി പ്രവർത്തകരായ ഷബീബ് കൊണ്ടോട്ടി, മുഹമ്മദ് പുന്നക്കാട് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അൽ ഖർജിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read more

യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം: മോസ്‌കോയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ പ്രധാന വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് അധികൃതര്‍ അടിയന്തര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ക്കാനായി ലക്ഷ്യമിട്ട നിരവധി ഡ്രോണുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലുള്ള വ്യോമഗതാഗതത്തില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മോസ്‌കോയിലെ പ്രധാന വിമാനത്താവളങ്ങളായ ഷെരെമെത്യേവോ, ദൊമോദെദോവോ, നൂക്കോവോ, ഷുക്കോവ്‌സ്‌കി എന്നിവിടങ്ങളിലാണ് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. നൂറുകണക്കിന് […]
Read more

ട്രാഫിക് പരിശോധന ശക്തമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമായി കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ വിപുലമായ പരിശോധനകളിൽ കണ്ടെത്തിയത് ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ. ജൂൺ എട്ട് മുതൽ പതിനാല് വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഗവർണറേറ്റുകളിലായി നടത്തിയ ഫീൽഡ് കാമ്പെയ്‌നുകളിലാണ് 19,938 നിയമലംഘനങ്ങൾ അധികൃതർ കണ്ടെത്തിയത്. ഗതാഗത നിയമലംഘനങ്ങൾക്ക് പുറമെ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 2,736കേസുകളും ഇതേ കാലയളവിൽ പൊലീസ് കൈകാര്യം ചെയ്തു. വിവിധ കേസുകളിൽ നിയമപാലകർ തിരയുന്ന 51 പിടികിട്ടാപ്പുള്ളികളെയും […]
Read more

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ടൗണ്‍ഷിപ്പിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം മന്ദഗതിയിലെന്ന് ആരോപണം

കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം മന്ദഗതിയിലെന്ന് ആരോപണം. നിര്‍മ്മാണ ജോലികള്‍ ഇഴഞ്ഞുനീങ്ങുന്നതിനാല്‍ പുനരധിവാസം അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയിലാണ് ദുരന്തബാധിതര്‍. മഴയ്ക്ക് മുന്‍പേ വീടുകളില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കും എന്ന് അധികൃതര്‍ നല്‍കിയ ഉറപ്പില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ദുരന്ത ബാധിതര്‍. സോണ്‍ അഞ്ചിലാണ് കൂടുതല്‍ വീടുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാതെ കിടക്കുന്നത്.കല്‍പ്പറ്റയിലെ സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ പല വീടുകളുടെയും വാര്‍പ്പ്,പ്ലംബിംഗ് വയറിങ്, അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. മുന്‍പ് രാപ്പകല്‍ […]
Read more

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോളേജിന് താത്ക്കാലിക അവധി പ്രഖ്യാപിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന ഏകദേശം 25 വിദ്യാർത്ഥികൾക്കാണ് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. രോഗബാധിതരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെങ്കിലും ആൺകുട്ടികൾക്കും സമാന ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വയറിളക്കം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോളേജ് കാമ്പസിലെ ജലസംഭരണികൾ ശുചീകരിച്ച് ക്ലോറിനേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവിഭാഗം നിർദേശിച്ചിട്ടുണ്ട്. കോളേജ് കാമ്പസിലെ […]
Read more

ഛത്തീസ്ഗഢ് സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഉത്തരവിനെതിരെ പ്രതിഷേധം

റായ്പൂർ: ഛത്തീസ്ഗഢിലെ എല്ലാ സർക്കാർ സ്കൂളുകളിലും പുതിയ അധ്യയന വർഷം മുതൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും ഉൾപ്പെടെയുള്ള വൈദിക മന്ത്രങ്ങൾ ദിവസേന ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് ബിജെപി സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ജൂൺ 16 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതൽ ഈ നിയമം സംസ്ഥാന വ്യാപകമായി പ്രാബല്യത്തിൽ വരുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. സർക്കാരിന്റെ ഈ അടിയന്തര നീക്കത്തിനെതിരെ പ്രതിപക്ഷമായ കോൺഗ്രസ് ശക്തമായ ഭാഷയിൽ രംഗത്തെത്തിയപ്പോൾ, തീരുമാനത്തെ ന്യായീകരിച്ച് ഭരണപക്ഷമായ […]
Read more

ഡോക്ടറെന്ന പേരിൽ മനുഷ്യക്കടത്ത്; യുവതി അടക്കം 12 പേർ പിടിയിൽ

ഡൽഹി: ഡോക്ടർ എന്ന പേരിൽ മനുഷ്യക്കടത്ത്. ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി. സംഘത്തിന്റെ സൂത്രധാരയായ യുവതി അടക്കം 12 പേരാണ് പിടിയിലായത്. അഞ്ച് നവജാത ശിശുക്കളെ പോലീസ് രക്ഷിച്ചു. അറസ്റ്റിലായ പ്രധാന പ്രതിയായ സ്ത്രീക്ക് സ്വന്തമായി ഒരു നഴ്സിംഗ് ഹോം ഉണ്ട്. ഇവർ സ്വയം ഒരു ഡോക്ടറാണെന്നാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ ഇവർ യഥാർത്ഥത്തിൽ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറാണോ എന്ന് സ്ഥിരീകരിക്കാൻ പോലീസ് ഇവരുടെ വിദ്യാഭ്യാസ, പ്രൊഫഷണൽ രേഖകൾ പരിശോധിച്ചുവരികയാണ്. […]
Read more

ഛത്തീസ്ഗഢില്‍ ബിജെപി നേതാവിനെയും കൂട്ടാളികളെയും കാറിനുള്ളിലിട്ട് തീവെച്ചു കൊന്നു

റായ്പുര്‍: ഛത്തീസ്ഗഢില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീവെച്ചു കൊലപ്പെടുത്തി. കോറിയ ജില്ലയില്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ക്രൂരകൃത്യം നടന്നത്. ബിജെപി നേതാവും മുന്‍ ജന്‍പദ് പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിങ് , അദ്ദേഹത്തിന്റെ ബന്ധു നാഗേന്ദ്ര സിങ്, വീരേന്ദ്ര സിങ് എന്നിവരാണ് മരിച്ചത്. സോന്‍ഹത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നൗഗയിന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭരത് സിങും സംഘവും സഞ്ചരിച്ച ഫോര്‍ച്യൂണര്‍ എസ് യു വിയെ ട്രക്കുകള്‍ ഉപയോഗിച്ച് […]
Read more

ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിലേക്ക്; പാർലമെന്ററി യോഗത്തിൽ നിന്നും വിട്ടുനിന്ന് ആറ് എംപിമാർ

മുംബൈ: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് പിന്നാലെ മഹാരാഷ്ട്രയിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഔദ്യോഗിക വിഭാഗത്തിൽ പിളർപ്പ് ഉറപ്പായി. പാർട്ടിയിലെ ആകെ ഒമ്പത് ലോക്‌സഭാ എംപിമാരിൽ ആറ് പേരും വ്യാഴാഴ്ച ചേർന്ന നിർണ്ണായക പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും കൂട്ടത്തോടെ വിട്ടുനിന്നു. ഇവർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ശിവസേനയിൽ ചേരാൻ ഒരുങ്ങിക്കഴിഞ്ഞതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ. അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നീ മൂന്ന് ലോക്സഭാ എംപിമാരും […]
Read more

കാറിൽ ഇടിച്ച് നിർത്താതെ പോയി; യുവാവിനെയും യുവതിയെയും ആൾക്കൂട്ട വിചാരണ നടത്തി

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന പേരിൽ യുവാവിനെയും യുവതിയെയും ആൾക്കൂട്ട വിചാരണ നടത്തി. കാറിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടാവുന്നത്. യുവതിയും യുവാവും സഞ്ചരിച്ച കാർ, മറ്റൊരു കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന് പറഞ്ഞാണ് ഇന്നലെ ഇരുവരേയും നാട്ടുകാർ തടഞ്ഞുവെച്ചത്. നാട്ടുകാരും പൊലീസും ഇവരുടെ കാറിന് പിന്നാലെ പോവുകയായിരുന്നു. തുടർന്ന് കാറിൽ നിന്ന് പിടിച്ചിറക്കി മർദിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ആൾക്കൂട്ടം യുവാവിനെയും യുവതിയെയും ആക്രമിച്ചത്. […]
Read more

Recent News