സംസ്ഥാനത്ത് വ്യാപക പരിശോധന; വാഹനങ്ങൾക്ക് പിഴ ചുമത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിന്റെ വ്യാപക വാഹന പരിശോധന. നിയമലംഘനം കണ്ടെത്തിയ 32,385 വാഹനങ്ങൾക്ക് പിഴ ചുമത്തി. പിഴ തുകയായി ലഭിച്ചത് ഒരു കോടി 8 ലക്ഷം രൂപ. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. 2026 സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 15 വരെ ഏഴ് ദിവസം നീണ്ട പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.സംസ്ഥാന പാതകളില്‍ 8,764, ദേശീയ പാതകളില്‍ 8,441, മറ്റ് പാതകളില്‍ 15,180 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. […]
Read more

