Tag: LATEST

മന്ത്രി കെ. എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സർക്കാർ അനുമതിയില്ല

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്ര സര്‍ക്കാര്‍ അനുമതിയില്ലാതെ. സ്വകാര്യവാഹനത്തില്‍ യാത്ര ചെയ്യാന്‍ പൊതുഭരണവകുപ്പിന്റെ അനുമതി ഉണ്ടായിരുന്നില്ല. അനുമതി നല്‍കിയത് ഒരു ദിവസം കണ്ണൂരില്‍ നിന്ന് കൂര്‍ഗിലേക്ക് പോകാന്‍ മാത്രമാണ്. ഇതോടെ സര്‍ക്കാര്‍ അനുമതി ലഭിച്ചെന്ന വാദം തെറ്റെന്നാണ് വ്യക്തമാകുന്നത്. റേഞ്ച് റോവര്‍ യാത്ര വിവാദമായതോടെ കെഎം ഷാജി സമൂഹമാധ്യമത്തില്‍ വിശദീകരണ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. തനിക്കൊരുപാട് നല്ല സൗഹൃദങ്ങളുണ്ടെന്നും ഇവരില്‍ പലര്‍ക്കും മുന്തിയ വാഹനങ്ങളുണ്ടെന്നും ഇതില്‍ ഏത് വണ്ടിയും നടപടി ക്രമങ്ങള്‍ […]
Read more

ഇഡി കത്തിലെ അന്വേഷണം; ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്ന് റിയാസ്

തിരുവനന്തപുരം: ഇ ഡി കത്തിലെ അന്വേഷണത്തില്‍ പ്രതികരണവുമായി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും റിയാസ് പറഞ്ഞു. തുടര്‍നടപടികള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. കേസിനെ നിയമപരമായി നേരിടുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ‘ഇന്ത്യയില്‍ പലയിടങ്ങളിലും ഇ ഡി പിന്തുടരുന്ന രീതിയെ ബിജെപി ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. അങ്ങനെ മുന്‍പന്തിയില്‍ നിന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നയിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ ഇ […]
Read more

വാഹനം ഓടിക്കുമ്പോൾ ആവശ്യമായ അകലം പാലിച്ചില്ലെങ്കിൽ പണി കിട്ടും

വാഹനം ഓടിക്കുമ്പോൾ വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതിരിക്കുന്നത് ഗുരുതര ട്രാഫിക് നിയമലംഘനമാണെന്നും കടുത്ത ശിക്ഷ ലഭിക്കുമെന്നും ദുബായ് പൊലീസ്. 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും കൂടാതെ 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കൽ എന്നീ ശിക്ഷകളാണ് ഈ നിയമലംഘനത്തിന് ലഭിക്കുക.റോഡപകടങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നാണ് ‘ടെയിൽഗേറ്റിംഗ്’. ഇതുമൂലം അപകടങ്ങൾക്കുള്ള സാധ്യത വർധിക്കുന്നതായും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നിലുള്ള വാഹനത്തിന് സുരക്ഷിതമായി നിർത്താൻ ആവശ്യമായ സ്ഥലം നൽകാതെ വളരെ അടുത്ത് പിന്തുടരുന്നതാണ് ടെയിൽഗേറ്റിംഗ്. മുൻപിലുള്ള വാഹനം പെട്ടെന്ന് വേഗം […]
Read more

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. 500 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്നുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദീര്‍ഘകാല കരാറിന്റെ ഭാഗമായി ലഭിക്കേണ്ട 380 മെഗാവാട്ട് ഇന്ന് ലഭിക്കില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. മധ്യപ്രദേശില്‍ നിന്നുള്ള സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ടും മുടങ്ങും. പല ജില്ലകളിലും മഴയുണ്ടെങ്കിലും ഉപഭോഗത്തില്‍ കാര്യമായ കുറവില്ല. മഴയും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയും കാരണം ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ല. ഇന്ന് സമാനമായ സാഹചര്യമല്ല. വൈകിട്ട് 6.45 നും രാത്രി […]
Read more

36 വർഷത്തിന് ശേഷം ബെർലിനിൽ അധികാരം തിരികെ പിടിച്ച് ഇടതുപാർട്ടി

ബെർലിൻ: ജർമ്മനിയിലെ പ്രാദേശിക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് കനത്ത തിരിച്ചടി. തലസ്ഥാനമായ ബെർലിനിൽ തീവ്രഇടതുപക്ഷ പാർട്ടിയായ ‘ഡി ലിങ്കെ’ (Die Linke) ഒന്നാമതെത്തി. വടക്കുകിഴക്കൻ സംസ്ഥാനമായ മെക്ലെൻബർഗ്-വെസ്റ്റേൺ പോമറേനിയയിൽ തീവ്രവലതുപക്ഷ പാർട്ടിയായ ‘ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി’ വിജയിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ രാജിക്കായുള്ള സമ്മർദ്ദം ശക്തമായിട്ടുണ്ട്. ബെർലിനിൽ 25.7 ശതമാനം വോട്ടുകൾ നേടിയാണ് ഡി ലിങ്കെ ഒന്നാം സ്ഥാനത്തെത്തിയത്. ചാൻസലർ മെർസിന്റെ പാർട്ടിയായ സി.ഡി.യു 18.8 ശതമാനം […]
Read more

പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരിമാര്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരിമാര്‍ അറസ്റ്റില്‍. ഖാന്റെ സഹോദരിമാരായ അലീമ ഖാന്‍, ഡോ ഉസ്മ ഖാന്‍, നൂറിന്‍ ഖാന്‍ എന്നിവരെ ലാഹോറിലെ കോട്ട് ലോക്പത്ത് ജയിലില്‍ അടച്ചതായി പാകിസ്ഥാൻ തെഹ്‌രീക്ക് ഇ ഇന്‍സാഫ് പാര്‍ട്ടി അധികൃതര്‍ അറിയിച്ചു. ഇമ്രാൻ്റെ മോചനത്തിനായി സഹോദരിമാർ സെപ്റ്റംബർ 27ന് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. പ്രതിഷേധം നിയമപരമല്ലെന്ന് പാക് മന്ത്രി അബ്ദുള്ള തരാര്‍ പറഞ്ഞിരുന്നു.’പഞ്ചാബ് പൊലീസ് അലീമ ഖാന്റെ വസതിയില്‍ പരിശോധന നടത്തി. […]
Read more

ചെന്നൈയിൽ ടെക് സെന്റർ ആരംഭിക്കാനൊരുങ്ങി സ്റ്റാർബക്സ്

ചെന്നൈ: തമിഴ്‌നാട്ടിൽ ടെക് സെന്റർ ആരംഭിക്കാനൊരുങ്ങി സ്റ്റാർബക്സ്. വിവരസാങ്കേതികവിദ്യ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ പോകുന്ന ഈ പുതിയ പദ്ധതിയിലൂടെ തുടക്കത്തിൽ തന്നെ എണ്ണൂറിലധികം പുതിയ ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ സാന്നിധ്യത്തിൽ സംസ്ഥാന വ്യവസായ, നിക്ഷേപ പ്രോത്സാഹന വാണിജ്യ വകുപ്പും സ്റ്റാർബക്സും തമ്മിൽ ഇതുസംബന്ധിച്ച നിവേദനത്തിൽ ഒപ്പുവെച്ചു കഴിഞ്ഞു. ഇന്ത്യയിൽ നിലവിൽ ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്റ്റാർബക്സിന്റെ റീട്ടെയിൽ ഔട്ട്‌ലെറ്റ് ശൃംഖലകളിൽ നിന്നും […]
Read more

മണിപ്പൂരിൽ വെടിവെയ്പ്പ്; 15 കാരൻ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്. നാഗ വിഭാഗത്തിലെ 15 വയസ്സുകാരൻ വെടിവെപ്പിൽ കൊല്ലപ്പെട്ടു. മണിപ്പൂരിലെ തമെങ്‌ലോങ് ജില്ലയിലെ തമേയിയിലേക്ക് 15 കാരൻ പോകുന്നതിനിടെയാണ് സംഭവം . തമേയി സബ്‌ഡിവിഷനിലെ ടാക്കോ നാഗാ ഗ്രാമവാസിയായ എൻ.കെ. മഹിൽലാക്ബൗവിന്റെ മകൻ എൻ.കെ. വിഫെൻബൗ ആണ് മരിച്ചത്. അജ്ഞാത സായുധ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ആക്രമണത്തിനിടെ ഏകദേശം 20 തവണ വെടിയുതിർത്തതായി പ്രാദേശിക വൃത്തങ്ങൾ ആരോപിക്കുന്നു.വടക്കൻ തമെങ്‌ലോങ്ങിലെ ഉൾപ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് ഈ കൊലപാതകം പുതിയ […]
Read more

‘ആരം’ ചിത്രത്തിലെ ”നറുതിങ്കള്‍ നീ നിധിയാണെന്നും ‘ ലിറിക്കല്‍ ഗാനം തരംഗമാകുന്നു

‘ആരം’ ചിത്രത്തിലെ പുതിയ ഗാനമായ ”നറുതിങ്കള്‍ നീ നിധിയാണെന്നും ‘ ലിറിക്കല്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. രജീഷ് പരമേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോഹരമായ ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രോഹിത് ഗോപാലകൃഷ്ണന്‍ ആണ്. ജിസ് ജോയ് എഴുതിയ വരികള്‍ക്ക് ഹരിചരണ്‍, ആര്‍ത്തി എം.എന്‍. അശ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ശബ്ദം നല്‍കിയിരിക്കുന്നത്.അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയും വൈകാരികതയും പകര്‍ത്തുന്ന രീതിയിലാണ് ”നറുതിങ്കള്‍ നീ ‘ ഒരുക്കിയിരിക്കുന്നത്. ‘ആരം’ ഉടന്‍ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. […]
Read more

സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ സീസണ്‍ മൂന്നിന് വെള്ളിയാഴ്ച തുടക്കമാകും

സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ സീസണ്‍ മൂന്നിന് വെള്ളിയാഴ്ച തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ്-തൃശൂര്‍ മാജികിനെ നേരിടും. കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീമിന് സൂപ്പര്‍ ലീഗ് കേരള ഷീല്‍ഡ് എന്ന പേരില്‍ പുതിയൊരു ട്രോഫി കൂടി ഇത്തവണ മുതല്‍ സമ്മാനിക്കും. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ ലൈവായി സംപ്രേഷണം ചെയ്യും. യുഎഇയിലും മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടാകുമെന്ന് സൂപ്പര്‍ ലീഗ് കേരള […]
Read more

Recent News