Tag: LATEST

ഹെലികോപ്ടർ കരാർ കാലാവധി നാളെ അവസാനിക്കും

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്ററിൻെറ കാലാവധി നാളെ അവസാനിക്കുന്നു. ഇടത് സർക്കാർ ഉണ്ടാക്കിയ കരാറിനെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ധൂർത്തെന്ന് വിശേപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കരാർ റദ്ദാക്കുമോ എന്നതിൽ ഉറ്റുനോക്കുന്നു. മുഖ്യമന്ത്രിയുടെ പരിഗണനയിലാണ് ഫയൽ. അതേസമയം നിലവിലെ കരാർ നീട്ടണമെന്നാണ് ഡിജിപിയുടെ ശുപാർശ. പൊലീസ് ഫണ്ടുപയോഗിച്ചാണ് അന്നത്തെ സർക്കാർ ഹെലികോപ്റ്റർ വാടക്കെടുത്തത്ർ. ആദ്യം പവൻഹാൻസും പിന്നീട് ചിപ്സണ്‍ ഏവിയേഷനുമാണ് കരാറുകാർ. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് വേണ്ടത്. അധികമായ […]
Read more

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു

കൽപ്പറ്റ: അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. പിന്നാലെ ജാമ്യം തേടി ആന്റോ അഗസ്റ്റിൻ ഹൈക്കോടതി സമീപിച്ചു. ഹർജി ഇന്ന് തന്നെ ഹൈക്കോടതി പരിഗണിച്ചേക്കും. അതേസമയം, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. അതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. നിലവില്‍ മാനന്തവാടി ജില്ലാ ജയിലാണ് ആന്റോ അഗസ്റ്റന്‍. 14 […]
Read more

ആൻ്റോ അ​ഗസ്റ്റിൻ്റെ അറസ്റ്റ്; നിയമം നിയമത്തിന്റെ വഴിക്ക് പോയെന്ന് മന്ത്രി എം. ലിജു

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എം ലിജു. നിയമാനുസൃതമായ നടപടികളാണ് സ്വീകരിച്ചതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോയെന്നും മന്ത്രി പറഞ്ഞു. കുറ്റകൃത്യം ആയ കാര്യം ഉണ്ടായതുകൊണ്ടാണ് എക്സൈസ് നടപടി ഉണ്ടായത്. മാധ്യമസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒന്നും അതില്ലില്ല. സർക്കാരിന് ആരോടും വ്യക്തിവൈരാഗ്യം ഇല്ല. നിയമലംഘനം ഉണ്ടായാൽ കേസ് ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അളവിൽ കവിഞ്ഞ മദ്യം വീട്ടിൽ സൂക്ഷിച്ചുവെച്ച സംഭവത്തിൽ ഇന്ന് പുലർച്ചയോടെയാണ് ആൻ്റോ അ​ഗസ്റ്റിനെ […]
Read more

പാലക്കാട് തൃത്താല മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി

പാലക്കാട്: പാലക്കാട് മുസ്‌ലിം ലീഗില്‍ കൂട്ടരാജി. പാലക്കാട് തൃത്താല മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റിയിലാണ് കൂട്ടരാജി ഉണ്ടായത്. മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് രാജി. തൃത്താല മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിച്ച ആളെ അവഗണിച്ചു എന്നാണ് ആരോപണം. ബിആര്‍സി നിയമനത്തിലും പരിഗണന ലഭിച്ചില്ലെന്ന് തൃത്താല മുസ്‌ലിം ലീഗ് മണ്ഡലം ഭാരവാഹികള്‍ക്ക് പരാതിയുണ്ട്. ലീഗ് മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ 15 പേരാണ് രാജിവെച്ചത്. പിന്നാലെ മണ്ഡലം കമ്മിറ്റി ജില്ലാക്കമ്മിറ്റിക്കയച്ച കത്തിന്റെ പകര്‍പ്പും റിപ്പോര്‍ട്ടറിന് ലഭിച്ചു. പാലക്കാട് ലീഗ് നേതൃത്വത്തിനെതിരെ […]
Read more

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറ പ്രവർത്തനം നിർത്തിവെച്ച് കെൽട്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച നിർമ്മിത ബുദ്ധി ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചു. സർക്കാരിൽ നിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകുന്നതാണ് പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കെൽട്രോണിന് ഏകദേശം 60 കോടിയോളം രൂപയാണ് സർക്കാർ നൽകാനുള്ളത്. മാസങ്ങളായി ഗഡുക്കൾ മുടങ്ങിയതോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് കെൽട്രോൺ. ധനസഹായം ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിവിധ കൺട്രോൾ റൂമുകളിലേക്കുള്ള ഇന്റർനെറ്റ് സേവനദാതാക്കൾ കണക്ഷനുകൾ വിച്ഛേദിച്ചു. ഇതിനുപുറമെ, […]
Read more

തൃപ്പൂണിത്തുറയിൽ ട്രാൻസ്ഫോമറുകളിൽ നിന്ന് ഫ്യൂസ് ഊരി സാമൂഹിക വിരുദ്ധർ

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ എറണാകുളം തൃപ്പൂണിത്തുറയില്‍ വൈദ്യുതി തടസ്സപ്പെടുത്തി സാമൂഹിക വിരുദ്ധര്‍. വെള്ളക്കിനാവ്, കിടങ്ങ് ഭാഗങ്ങളിലെ രണ്ട് ട്രാന്‍സ്ഫോര്‍മറുകളില്‍ നിന്നാണ് ഫ്യൂസ് ഊരിയത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് ഒന്നര മണിക്കൂറില്‍ ഏറെ വൈദ്യുതി തടസപ്പെട്ടു. സംഭവത്തില്‍ കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കി. വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമം കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ കെഎസ്ഇബിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു. വെള്ളക്കിനാവിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും ഊരിമാറ്റിയ ഫ്യൂസ് തോട്ടില്‍ […]
Read more

റഷ്യക്കെതിരെ യുഎസ് ജനപ്രതിനിധി സഭ ഉപരോധ ബിൽ പാസാക്കി

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി. അമേരിക്കൻ ജനപ്രതിനിധി സഭയാണ് 159ന് എതിരെ 262 വോട്ടിന് ബിൽ പാസാക്കിയത്. ട്രംപ് ഒപ്പിടുന്നതോടെ നിയമമാകും. ഇത് റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൂറു ശതമാനം വരെ തീരുവ ഭീഷണി ഉയർത്തുന്നുണ്ട്. അതേസമയം, തീരുവ ഉടൻ ഉണ്ടാകില്ലെന്നും അന്തിമ തീരുമാനം പ്രസിഡന്റ് ട്രംപിന്റേത് ആണെന്നുമാണ് ലഭ്യമാകുന്ന വിവരങ്ങൾ. നികുതി ചുമത്തണോ എന്നതിൽ […]
Read more

ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയിലെ പരാമര്‍ശം; കെ. എസ് അരുണ്‍കുമാറിനും ‘പോരാളി ഷാജി’ക്കുമെതിരെ കേസ്

തിരുവനന്തപുരം: ആഭ‍്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്ര സംബന്ധിച്ച് സോഷ‍്യൽ മീഡിയയിലൂടെ വ‍്യാജ പ്രചാരണം നടത്തിയതിൽ സിപിഎം നേതാവ് കെ.എസ്. അരുൺ കുമാർ, ഇടത് സൈബർ ഹാൻഡിൽ പോരാളി ഷാജി എന്നിവർക്കെതിരേ കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊലിസിന്‍റേതാണ് നടപടി. ‌അരുൺ കുമാറിനെ ഒന്നാം പ്രതിയാക്കിയും പോരാളി ഷാജിയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ആഭ‍്യന്തരമന്ത്രിയുടെ അമെരിക്കൻ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു വ‍്യാജ പ്രചാരണം. യാത്രയ്ക്കു വേണ്ടിയുള്ള വിമാന ടിക്കറ്റിനായി 8 ലക്ഷം രൂപ വീതം സർക്കാർ ഖജനാവിൽ നിന്നും […]
Read more

നാഗ സൈരന്ധ്രി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സോഷ്യൽ സ്വാമി’ പ്രീമിയർ ചെന്നൈയിൽ

നാഗ സൈരന്ധ്രിയെ കേന്ദ്ര കഥാപാത്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത സോഷ്യല്‍ സ്വാമി എന്ന ചലചിത്രം 32-ാമത് സോഷ്യല്‍ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യും. സെപ്തംബർ 17 മുതൽ 19 വരെ ചെന്നൈ ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട്, മാക്സ് മുള്ളർ ഭവനിലാണ് ഫെസ്റ്റിവൽ. പ്രസിദ്ധ തമിഴ് ഡോക്യുമെൻററി ഡയറക്ടർ അമുദനാണ് ഫെസ്റ്റിവൽ ഡയറക്ടർ. സോഷ്യൽ സ്വാമിയുടെ പ്രദർശനം സെപ്റ്റംബർ 19 ഉച്ചയ്ക്ക് രണ്ടു മണിക്കാണ്. ദ വീക്കെൻഡ് അക്കാദമിയയുടെ (തിരുവനന്തപുരം) ബാനറിൽ ജനകീയ ധനസമാഹരണം വഴിയാണ് […]
Read more

ഇൻഡോറിൽ കെട്ടിടം പൊളിക്കുന്നതിനിടെ വീട് തകര്‍ന്നുവീണ് നാല് മരണം

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കെട്ടിടം പൊളിക്കുന്നതിനിടെ വീട് തകര്‍ന്നുവീണ് നാല് വനിതാ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. പഴയ കെട്ടിടം പൊളിക്കുന്നതിനിടെയാണ് വീടിന്റെ മതില്‍ തകര്‍ന്നത്. വീടിന്റെ ഒരു മതിലും സമീപത്തെ കെട്ടിടത്തിന്റെ ചില ഭാഗങ്ങളും പൊളിക്കല്‍ ജോലിക്കിടെ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഉമാകാന്ത് ചൗധരി അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇന്‍ഡോര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെയുള്ള സന്‍വേറിലാണ് അപകടം നടന്നത്. […]
Read more

Recent News