മത്സ്യത്തൊഴിലാളികളുടെ രക്ഷകരാകാൻ ഡ്രോണുകൾ
വിഴിഞ്ഞം: കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സഹായിക്കുന്ന ആദ്യത്തെ േഡ്രാൺ സ്റ്റേഷൻ തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് സ്ഥാപിക്കും. ഡ്രോണുകളുപയോഗിച്ച് വിഴിഞ്ഞം കടലിൽ നടത്തിയ ട്രയൽ റൺ വിജയിച്ചതിനെത്തുടർന്നാണിത്. ഇത് വിജയിച്ചാൽ കൊച്ചി, കോഴിക്കോട് ജില്ലകളിൽകൂടി ഡ്രോൺ സ്റ്റേഷനുകൾ സ്ഥാപിക്കും. മീൻപിടിത്തത്തിനു പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അപ്രതീക്ഷിതമായുണ്ടാകുന്ന തിരയേറ്റത്തിൽപ്പെട്ട് കടലിൽ കാണാതാകുന്ന ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഡ്രോൺ സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. മന്ത്രി അബ്ദുൾ ഗഫൂറിന്റെയും ഫിഷറീസ് ഡയറക്ടറായിരുന്ന ചെൽസാ സിനിയുടെയും സാന്നിധ്യത്തിൽ വിഴിഞ്ഞത്ത് ഡ്രോണുകൾ […]
Read more

