Tag: LATEST

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയിൽ

കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ വീട്ടിൽ നടന്ന മോഷണത്തിൽ പ്രതി പിടിയിൽ. മുർഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡൽ ആണ് അറസ്റ്റിലായത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്ന് അരലക്ഷത്തോളം വില വരുന്ന വയറിങ് കേബിളുകൾ ആണ് മോഷ്ടിച്ചിരുന്നത്. എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എംഎല്‍എയുടെ തറവാട് വീട്ടിലാണ് മോഷണം നടന്നത്.ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്ന കരാറുകാരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു.ഞായറാഴ്ച വൈകീട്ട് […]
Read more

ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ‘സിഗ്‍മ’ ട്രെയിലർ, ഓഡിയോ ലോഞ്ച് അപ്ഡേറ്റ് എത്തി

തമിഴ്നാട് മുഖ്യമന്ത്രിയും മുൻ നടനുമായിരുന്ന വിജയിയുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘സിഗ്‍മ’. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബർ 2ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ചുള്ള ഓഡിയോ ലോഞ്ചും ട്രെയിലർ ലോഞ്ചും നടക്കാൻ പോവുകയാണ്. സെപ്റ്റംബർ 18ന് ആണ് ലോഞ്ച് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. തമന്‍ എസ് സംഗീതം നൽകുന്ന ചിത്രമാണ് ‘സിഗ്‍മ’. ജി കെ […]
Read more

‘അവറാച്ചൻ ആൻഡ് സൺസ്’ചിത്രത്തിലെ വിനയ് ഫോർട്ടിന്റെ ക്യാരക്ടർ ലുക്ക് പുറത്ത്

ബിജു മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ പുതിയ പോസ്റ്റർ പുറത്ത്. നടൻ വിനയ് ഫോർട്ടിന്റെ ക്യാരക്ടർ ലുക്ക് ആണ് പുറത്തുവന്നിരിക്കുന്നത്. ഫണ്ണി എലമെന്റുള്ളതാകും വിനയ് ഫോർട്ടിന്റെ ക്യാരക്ടർ എന്നാണ് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. ചിത്രം ഒക്ടോബർ 2ന് തിയറ്ററുകളിലേക്കെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന അവറാച്ചൻ ആൻഡ് സൺസിന്റെ സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ […]
Read more

വെള്ള, നീല കാര്‍ഡിന് അരി വിഹിതം വര്‍ധിപ്പിക്കുന്നത് പരി​ഗണനയിലെന്ന് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: വെള്ള, നീല റേഷൻ കാർഡുകൾക്ക് അരി വിഹിതം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി അനൂപ് ജേക്കബ്. അരി വിഹിതം 5 കിലോ വരെ ഉയർത്തുന്നത് പരിഗണനയിൽ. കുറഞ്ഞ വിഹിതം കാരണം റേഷൻ വാങ്ങാത്തവരുണ്ട്. അരി വിഹിതം കൂട്ടുന്നത് അരിവില നിയന്ത്രിക്കാനും സഹായിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. ക്ഷേമനിധി കുടിശിക വിതരണം ചെയ്യാൻ 1.70 കോടി രൂപ അനുവദിക്കും. റേഷൻ കടകളിൽ ബാങ്കിംഗ് സേവനങ്ങൾ എത്തിക്കാൻ ആലോചനയുണ്ട്. CSC സേവനങ്ങളും LPG വിതരണവും കൂടുതൽ വിപുലപ്പെടുത്തും. കൊല്ലത്തെ […]
Read more

ടിഎംസി വിമത എംഎല്‍എമാര്‍ക്ക് നോട്ടീസ് അയച്ച് പശ്ചിമ ബംഗാള്‍ നിയമസഭാ സെക്രട്ടറിയേറ്റ്

കൊൽക്കത്ത: ടിഎംസി വിമത എംഎല്‍എമാര്‍ നോട്ടീസ് അയച്ച് പശ്ചിമ ബംഗാള്‍ നിയമസാഭാ സെക്രട്ടറിയേറ്റ്. ഋതബ്രത ബാനര്‍ജി, അരുപ് റോയ്, ഫിര്‍ഹാദ് ഹക്കിം അടക്കമുള്ള 10 എംഎല്‍എമാര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിമത എംഎല്‍എമാരെ അയോഗ്യരാക്കണം എന്ന മമത ബാനര്‍ജിയുടെ ആവശ്യത്തിലാണ് നോട്ടീസ്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം എന്നാണ് നിര്‍ദേശം. ഋതബ്രത ബാനര്‍ജി ഉള്‍പ്പെടെയുള്ള 10 എംഎല്‍എമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് മമത പക്ഷ നേതാവ് സോവന്ദേബ് ചട്ടോപാധ്യായ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. ബംഗാളില്‍ പ്രതിപക്ഷ നേതാവിന്റെ […]
Read more

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസ് വിചാരണ തുറന്ന കോടതിയില്‍ തന്നെ നടത്തണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് രഹസ്യ വിചാരണ നടത്തേണ്ടതെന്നും അത്തരമൊരു സാഹചര്യം ചൂണ്ടിക്കാട്ടാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സാക്ഷികളും പ്രതികളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കാമെന്നും വ്യക്തമാക്കി. മഹാരാജാസ് കോളേജ് വിദ്യാര്‍ഥികളാണ് കേസിലെ സാക്ഷികളെന്ന പ്രതികളുടെ വാദവും പ്രോസിക്യൂഷന്‍ […]
Read more

റിപ്പോർട്ടർ ടിവിയിലെ പൊലീസ് അതിക്രമം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമെന്ന് സിപിഐഎം

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയിലെ പൊലീസ് അതിക്രമം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐഎം. സര്‍ക്കാരിനെതിരായി വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെ പേടിപ്പിച്ച് വരുതിയില്‍ നിര്‍ത്താനാണ് വി ഡി സതീശന്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തത് ഗൗരവകരമാണ്. ലാത്തിയുമായി പൊലീസുകാര്‍ക്ക് ന്യൂസ് ഡെസ്‌കില്‍ എന്താണ് കാര്യമെന്ന് സര്‍ക്കാര്‍ മറുപടി പറയണം. മുഖ്യമന്ത്രിക്കെതിരെയുള്ള മാധ്യമ വാര്‍ത്തകളും, സോഷ്യല്‍ മീഡിയാ വീഡിയോകളും വ്യാപകമായി പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്തതിന് […]
Read more

18-ാമത് ഐഡിഎസ്എഫ്എഫ്കെ: ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നിനാ സബ്നാനിക്ക്

തിരുവനന്തപുരം: ഡോക്യുമെന്ററി, ഹ്രസ്വചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 18-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് പ്രമുഖ അനിമേഷൻ ചലച്ചിത്രകാരി നിനാ സബ്നാനിക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സെപ്റ്റംബർ 30ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പുരസ്‌കാര സമർപ്പണം നിർവഹിക്കും. സെപ്റ്റംബർ 25 മുതൽ 30 വരെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ നിനാ സബ്നാനിയുടെ 10 ചിത്രങ്ങൾ പ്രദർശിപ്പിക്കും. നാലു പതിറ്റാണ്ടുകാലമായി അനിമേഷൻ […]
Read more

വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റ് വി. ചെൽസസിനി

കൽപറ്റ: വയനാട് ജില്ലയുടെ 36-മത് ജില്ലാ കളക്ടറായി ചുമതലയേറ്റ് വി. ചെൽസസിനി. പത്തനംതിട്ട ജില്ലയിൽ അസിസ്റ്റന്റ് കളക്ടർ, കോഴിക്കോട് സബ് കളക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടർ പദവികൾ വഹിച്ചിട്ടുണ്ട്. 2019 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. തമിഴ്നാട് നാഗർകോവിൽ സ്വദേശിനിയാണ് വി. ചെൽസസിനി. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വെങ്കിടേശ്വരനാണ് ഭർത്താവ്. ഒന്നര വയസ്സുള്ള രാജമാണിക്യം മകനാണ്. വയനാട് ജില്ലാ കളക്ടറായിരുന്ന ഡി.ആർ. മേഘശ്രീ ചൊവ്വാഴ്ച കളക്ടറേറ്റിലെത്തി സ്ഥാനമൊഴിഞ്ഞിരുന്നു. കർണാടക സ്വദേശിയായ മേഘശ്രീ 2024 ജൂലായ് പതിനേഴിനാണ് […]
Read more

വൈഭവുമായി വ്യക്തിപരമായി യാതൊരുവിധ മത്സരവുമില്ലെന്ന് തുറന്നുപറഞ്ഞ് സഞ്ജു

ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് സ്ഥാനത്തിനായി യുവതാരം വൈഭവ് സൂര്യവംശിയുമായി നടക്കുന്ന മത്സരത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മൗനം വെടിഞ്ഞ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. വൈഭവുമായി വ്യക്തിപരമായി തനിക്ക് യാതൊരുവിധ മത്സരവുമില്ലെന്നും രാജ്യത്തിനായി മത്സരങ്ങള്‍ ജയിക്കുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യമെന്നും കഴിഞ്ഞ ദിവസത്തെ മത്സരശേഷം സഞ്ജു പറഞ്ഞു.’പുറത്തുനിന്ന് നോക്കുമ്പോള്‍ വൈഭവും അഭിഷേക് ശര്‍മ്മയുമൊക്കെ എതിരാളികളായി തോന്നാം. പക്ഷേ ഞങ്ങള്‍ ഒരു ടീമാണ്. ഞങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ആദ്യം ഞങ്ങള്‍ രാജ്യത്തിനായി കളിച്ച് ജയിക്കാനാണ് നോക്കുന്നത്. അതുകഴിഞ്ഞേ വ്യക്തിപരമായ […]
Read more

Recent News