Tag: LATEST

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനൽ മത്സരങ്ങൾ; മ്യൂണിക്കും ബാഴ്‌സലോണയും വേദിയാകും

വരാനിരിക്കുന്ന 2028, 2029 വര്‍ഷങ്ങളിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരങ്ങള്‍ക്ക് യഥാക്രമം ജര്‍മനിയിലെ മ്യൂണിക് ഫുട്‌ബോള്‍ അരീനയും ബാഴ്‌സലോണയിലെ ക്യാമ്പ് നൗവും വേദിയാകുമെന്ന് യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥിരീകരിച്ചു. ഗ്രീസിലെ തെസ്സലോനികിയില്‍ ചേര്‍ന്ന യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് വിവിധ യുവേഫ ടൂര്‍ണമെന്റുകളുടെ ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചത്. 2028-ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മ്യൂണിക് ഫുട്‌ബോള്‍ അരീന വേദിയാകുമ്പോള്‍, 2029-ലെ കലാശപ്പോരാട്ടത്തിനാണ് ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് […]
Read more

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് കൊളംബിയന്‍ ഫുട്‌ബോള്‍ താരം ഹാമിഷ് റോഡ്രിഗസ്

കൊളംബിയന്‍ ഫുട്‌ബോളിലെ പ്രമുഖ താരമായ ഹാമിഷ് റോഡ്രിഗസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘ലോസ് കഫറ്റെറോസ്’ എന്നറിയപ്പെടുന്ന കൊളംബിയന്‍ ദേശീയ ടീമിനായുള്ള തന്റെ മിന്നുന്ന കരിയറിനാണ് താരം ഇതോടെ തിരശ്ശീലയിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ച വൈകാരികമായ സന്ദേശത്തിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിനോട് തോറ്റ് കൊളംബിയ പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായ 2026 ഫിഫ ലോകകപ്പിലാണ് റോഡ്രിഗസ് അവസാനമായി ദേശീയ ജേഴ്‌സി അണിഞ്ഞത്.വിരമിക്കല്‍ പ്രഖ്യാപിച്ച് തന്റെ എക്‌സ് പേജില്‍ ഹാമിഷ് കുറിച്ചത് ഇങ്ങനെയാണ്: ‘ആ സമയം […]
Read more

കർണാടകയിൽ അച്ഛനെയും മകളെയും ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ അച്ഛനെയും മകളെയും ബന്ധുക്കൾ പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. മുൻ സൈനികനായ രുദ്രപ്പയും മകൾ ശശികലയുമാണ് കൊല്ലപ്പെട്ടത്. രുദ്രപ്പയുടെ സഹോദരന്മാരും ഒരാളുടെ മകനും ചേർന്നാണ് കൊലപാതകങ്ങൾ നടത്തിയത്. വിരമിച്ച സൈനികനായ അറുപത്തിയേഴുകാരൻ രുദ്രപ്പ കുന്ദരഗിയും, ഇരുപത്തിയാറുകാരിയായ മകൾ ശശികലയുമാണ് സ്വന്തം ബന്ധുക്കളുടെ ക്രൂരതയ്ക്ക് ഇരയായി ദാരുണമായി കൊല്ലപ്പെട്ടത്. ബെലഗാവിയിലെ അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ചായിരുന്നു കൊലപാതകങ്ങൾ. സ്വത്ത് വിൽപനയുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കാൻ പഞ്ചായത്ത് ഓഫീസിൽ എത്തിയതായിരുന്നു […]
Read more

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം; കേസെടുക്കാൻ നിർദേശം നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തില്‍ കേസെടുക്കാൻ നിർദേശം. കെപിസിസി വക്താവ് രാജു പി നായർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് നിർദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് നിർദേശം നൽകിയത്. മുഖ്യമന്ത്രിക്ക് എതിരെ വ്യാജരേഖകൾ ഉണ്ടാക്കി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ആൻ്റോ അഗസ്റ്റിൻ്റെ കൈവശം രണ്ടു യുവാക്കൾ കൈമാറിയ രേഖകൾ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. വ്യാജരേഖ ചമച്ച് കളവായ ആരോപണങ്ങളുന്നയിക്കുന്നത് സംശുദ്ധമായ രാഷ്ട്രീയജീവിതം നയിക്കുന്ന വി.ഡി. സതീശന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തി മാനഹാനി […]
Read more

വൈദ്യുത പ്രതിസന്ധി താൽക്കാലികമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി താൽക്കാലികമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എട്ട് സംസ്ഥാനങ്ങളുമായി കേരളസർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. ലഭ്യമായ സ്ഥലങ്ങളിൽ നിന്നെല്ലാം വൈദ്യുതി വാങ്ങുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപഭോഗം കൂടിയതും ഉത്പാദനം കുറഞ്ഞതും കേരളത്തിന് തിരിച്ചടിയായി. സ്റ്റോറേജ് സംവിധാനമില്ലാത്തതും പ്രശ്‌നമാണ്. 2500 മെഗാവാട്ടിലേറെ സോളാർ ഊർജം ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷെ അത് സംഭരിക്കാനുള്ള ബാറ്ററി സംവിധാനങ്ങൾ നമുക്കില്ല. സോളാർ ഊർജം സംഭരിക്കുന്നതുൾപ്പെടെയുള്ള സംവിധാനങ്ങൾ ലഭ്യമാക്കും. […]
Read more

കർണാടകത്തിൽ എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ ഇനി ‘Er’ എന്ന് ചേർക്കാം

ബെം​ഗളൂരു: കർണാടകത്തിൽ എഞ്ചിനീയർമാർക്ക് ആദരം. സംസ്ഥാനത്ത് ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ ‘Er’ എന്ന് ചേർക്കാം. കർണാടക സർക്കാരാണ് ചരിത്രപരമായ നടപടി കൈക്കൊണ്ടത്. എഞ്ചിനീയറിങ് രംഗത്തെ അസാധാരണ പ്രതിഭയായിരുന്ന എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 എല്ലാ വർഷവും ‘എഞ്ചിനീഴേസ് ദിനം’ ആയി ഒദ്യോഗികമായി ആചരിക്കാനും സർക്കാർ തീരുമാനിച്ചു. എം വിശ്വേശ്വരയ്യയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് കർണാടക ചാപ്റ്റർ ഓഫ് ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീഴേസ് (ഇന്ത്യ) സംഘടിപ്പിച്ച 59-ാമത് എഞ്ചിനീഴേസ് ദിനാഘോഷത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി ഡി. കെ […]
Read more

താന്‍ സിപിഐഎമ്മിന്റെ ഉത്പ്പന്നമാണെന്ന് പി.ജയരാജൻ

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്ന് പി. ജയരാജന്‍. താന്‍ സിപിഐഎമ്മിന്റെ ഉത്പ്പന്നമാണെന്നും പ്രസ്ഥാനത്തില്‍ നിന്ന് ഭിന്നമായി തനിക്കൊരു വ്യക്തിത്വമില്ലെന്നും പി. ജയരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെക്കുറിച്ച് തെറ്റായ പ്രതീതിയുണ്ടാക്കി. കലാപത്തെ പ്രതിരോധിച്ച പിണറായിയെക്കുറിച്ച് ബിജെപിയുമായി ഡീലുണ്ടെന്ന് വരെ ആരോപിച്ചു. ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന്റെ ഭാഗമായി തന്നെയാണ് ഇ ഡി കേസിനേയും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.‘ലക്ഷണമൊത്ത വര്‍ഗീയ കലാപം ആര്‍എസ്എസ് ആസൂത്രണം ചെയ്തിരുന്നു. അതിനെ ചെറുത്ത് തോല്‍പ്പിച്ചത് സിപിഐഎമ്മായിരുന്നു. ആ സിപിഐഎമ്മിനെതിരായാണ് ആര്‍എസ്എസുമായി […]
Read more

തോറ്റതിന്റെ ഉത്തരവാദിത്വം ജനങ്ങളുടെ തലയിൽ വെച്ച് പി.ബി മുങ്ങി; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദന്റെ തലയിലും വോട്ട് ചെയ്ത ജനങ്ങളുടെ തലയിലും വെച്ച് പി.ബി മുങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്റെ പരിഹാസം. പരാജയപ്പെട്ടതിന്റെ കാരണം എന്താണെന്ന് ഇതുവരെ അവർ തിരിച്ചറിഞ്ഞിട്ടില്ല. തോൽവിക്ക് കാരണക്കാരായവർ രസകരമായി രക്ഷപ്പെട്ട് നിൽക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. അത് വളരെ നല്ലതാണ്. ഞങ്ങൾക്കതിൽ യാതൊരു വിഷമവുമില്ലെന്നും അദ്ദേഹം പരിഹസിച്ചു. റിപ്പോർട്ടർ ചാനലിലെ പോലീസ് പരിശോധന നിയമപരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയതായി അറിയില്ല. താനും ആ വാർത്ത അറിഞ്ഞത് […]
Read more

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയെന്ന് എഫ്ഐആർ

കൊച്ചി: ഫുട്‌ബോൾ സ്‌പോൺസർ തട്ടിപ്പുകേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയെന്ന് പോലീസ് എഫ്.ഐ.ആർ. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിക്കുകയും ചതിക്കുകയും ചെയ്തുവെന്നാണ് കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്. മെസ്സി വിവാദത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കേസിലെ ഒന്നാം പ്രതി ആന്റോ, രണ്ടാം പ്രതി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെയാണ് എഫ്.ഐ.ആറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആന്റോ അ​ഗസ്റ്റിനും മറ്റുപ്രതികളും ചേർന്ന് 2024 […]
Read more

റിപ്പോർട്ടർ ടിവിയുടെ ഓഫീസിൽ നടന്ന റെയ്ഡ്; പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

കൊച്ചി: റിപ്പോർട്ടർ ടിവിയിൽ നടന്ന പൊലീസിന്റെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. സംപ്രേഷണം തടസപ്പെട്ടതായി അറിയില്ലെന്നും പൊലീസ് നടപടി അന്വേഷണത്തിന്റെ ഭാഗമാണെന്നും വി. ഡി സതീശൻ പറഞ്ഞു. താൻ സംഭവം അറിഞ്ഞത് റിപ്പോർട്ടർ ടിവിയിലൂടെയാണ്. ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തത് അടക്കം അന്വേഷണത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ ന്യൂസ് ഡസ്‌കില്‍ കടന്നു കയറി വാര്‍ത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടിയിൽ വലിയ വിമർശനമാണ് […]
Read more

Recent News