Tag: LATEST

തിരുവനന്തപുരം മൃഗശാല മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല അവിടെത്തന്നെ നിലനിർത്തേണ്ടതുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി വി.ഡി സതീശൻ, അത് നെയ്യാറിലേക്കോ മറ്റോ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മൃഗശാല മാറ്റിസ്ഥാപിച്ച ശേഷം നിലവിലെ ആ സ്ഥലം മാഡിസൺ സ്ക്വയർ പോലെയോ പ്രാഗിലെ സ്ക്വയർ പോലെയോ അതിമനോഹരമായ ഒരു സ്ക്വയറാക്കി മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. മൃഗശാല നിലവിൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ മൃഗത്തിനും അവരുടേതായ സ്വാഭാവിക വാസസ്ഥലമുണ്ടെന്നും, അതിനാൽ നെയ്യാർ പോലെയോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് വനമേഖലകളിലേക്കോ മൃഗശാല […]
Read more

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും നേടിയ ചിത്രങ്ങളായ റോയ്‌, അരികിൽ ഒരാൾ, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം ദി തേർഡ് മർഡർ ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലേക്കെത്തും. സൈക്കോളജിക്കൽ ത്രില്ലർ ജോണറിൽ ഒരുങ്ങിയ ചിത്രം സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളമാണ് നിർമ്മാണം. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ […]
Read more

ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യം പിടികൂടി

കൽപ്പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ പോലീസിന് പിന്നാലെ എക്സൈസ് സംഘവും പരിശോധന നടത്തുന്നു. പരിശോധനയിൽ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. ഇതിനൊപ്പം വീടിനുള്ളിൽ നിന്ന് ഏഴ് ലിറ്റർ വൈനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. മദ്യശേഖരം കണ്ടെത്തിയതോടെ, ഇതിന്റെ നിയമപരമായ തുടർനടപടികൾ കൈക്കൊള്ളുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ എക്സൈസ് വിഭാഗത്തെ വിവരമറിയിച്ച് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കേരളത്തിലെ നിലവിലുള്ള നിയമപ്രകാരം വ്യക്തിഗതമായി കൈവശം വെക്കാവുന്നതിനേക്കാൾ വളരെ ഉയർന്ന അളവിലുള്ള മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. […]
Read more

വിജയ്‌യുടെ വിവിധ സ്റ്റൈലിലുള്ള ഗണേശ വിഗ്രഹങ്ങള്‍; ഉടനടി നീക്കം ചെയ്യണമെന്ന് ബിജെപി

ചെന്നൈ: ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ വിവിധ സ്റ്റൈലിലുള്ള വിഗ്രഹങ്ങള്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ചതിനെതിരെ വിമര്‍ശനം. വിജയ്‌യുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഗില്ലിയിലെ ഉള്‍പ്പെടെയുള്ള സ്റ്റൈലുകള്‍ അനുകരിച്ചുള്ള വിഗ്രഹങ്ങള്‍ ആര്‍ കെ നഗറിലാണ് സ്ഥാപിച്ചത്. വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവ ഉടന്‍ നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയനാര്‍ നാഗേന്ദ്രന്‍ ആവശ്യപ്പെട്ടു.ജനങ്ങളുടെ വികാരത്തെ ഇകഴ്ത്തുന്ന നടപടിയാണിതെന്ന് നാഗേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അതേസമയം അത്തരം വിഗ്രഹങ്ങളെല്ലാം നീക്കം ചെയ്ത് കഴിഞ്ഞുവെന്നും പ്രാദേശികരായ വിജയ് ആരാധകര്‍ […]
Read more

‘ഇഎംഎസിനെ ഉൾപ്പെടെ ശാസിച്ച പാർട്ടിയാണ്’; കെ. കെ ശൈലജ

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടനയില്‍ പ്രതികരിച്ച് മുതിർന്ന സിപിഐഎം നേതാവ് കെ കെ ശൈലജ. സിപിഐഎം പുനഃസംഘടനയില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണെന്ന് ശൈലജ പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗങ്ങളെയാണ് സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയതെന്നും യുവാക്കളെയും സ്ത്രീകളെയും കൂടുതലായി ഉള്‍പ്പെടുത്തിയെന്നു പ്രതികരണം. സിപിഐഎമ്മിലെ ചെറിയ വീഴ്ചകള്‍ പോലും പരിശോധിക്കുകയും തിരുത്തുകയും ചെയ്യുമെന്നും ശൈലജ ചൂണ്ടിക്കാട്ടി. വ്യക്തിയെന്ന നിലയ്ക്ക് അല്ല വിമര്‍ശനമെന്നും ഉന്നതനായാലും താഴെത്തട്ടിലുള്ള സഖാവായാലും വിമര്‍ശനം ഉന്നയിക്കുമെന്നും ശൈലജ പ്രതികരിച്ചു. ഇഎംഎസിനെ ഉള്‍പ്പെടെ ശാസിച്ച പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് […]
Read more

ഖത്തറിൽ സർക്കാർ സേവനങ്ങൾ അതിവേഗം ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നു

ഖത്തറിൽ സർക്കാർ സേവനങ്ങൾ അതിവേഗം ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നു. രാജ്യത്ത് വിവിധ സർക്കാർ വകുപ്പുകൾ നൽകിവരുന്ന ഏകദേശം 2,300 സേവനങ്ങളിൽ 1,650 എണ്ണവും ഇതിനകം പൂ‍ർണ്ണമായും ഓൺലൈനിലേക്ക് മാറ്റിക്കഴിഞ്ഞു. ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ തന്ത്ര-സർക്കാർ വികസന വിദഗ്ധനായ ഡോ. മുഹമ്മദ് ഖലീഫ അൽ കുബൈസിയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.കേവലം ഓൺലൈൻ സേവനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത് മാത്രമല്ല ഡിജിറ്റൽ ഭരണത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്ന് അൽ കുബൈസി വ്യക്തമാക്കി. ജനങ്ങൾ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ സേവനങ്ങൾ അവരിലേക്ക് എത്തിക്കുന്ന […]
Read more

യുഎഇ നഗരങ്ങളെ കോർത്തിണക്കാൻ ഇത്തിഹാദ് റെയിൽ വരുന്നു

അബുദാബി: യുഎഇ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിച്ച് ദുബായിൽ നാല് റെയിൽവേ സ്റ്റേഷനുകൾ വരുന്നു. അബുദാബിയെയും ദുബായിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാതയ്ക്കായി ഇതിൽ രണ്ട് സ്റ്റേഷനുകൾ നീക്കിവെക്കും. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ചെയർമാനുമായ മത്താർ അൽ തായറാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ദുബായിയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ ശൃംഖലയിൽ രണ്ട് പ്രധാന സ്റ്റേഷനുകളുണ്ടാകും. അൽ […]
Read more

പറ്റിയ തെറ്റ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്, തെറ്റ് തിരുത്തലിലേക്ക് പാര്‍ട്ടി പോകുമെന്ന് എം. വി ഗോവിന്ദന്‍

കോഴിക്കോട്: എല്ലാ അര്‍ത്ഥത്തിലുമുള്ള തെറ്റ് തിരുത്തലിലേക്ക് പാര്‍ട്ടി പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. താനുള്‍പ്പെടെയുള്ളവര്‍ക്ക് പറ്റിയ തെറ്റ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് എം വി ഗോവിന്ദന്‍ ഇക്കാര്യം വിശദീകരിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കള്ളപ്രചാരണം നടത്തുകയാണെന്നും അതിശക്തമായ പ്രചാരണം ഇ ഡിക്കെതിരെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചെന്നും എം വി […]
Read more

കുവൈറ്റിൽ പ്രവാസി വായ്പകൾക്ക് നിയന്ത്രണം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികൾക്ക് വായ്പ നൽകുന്നതിലെ നിബന്ധനകൾ കടുപ്പിക്കാൻ ബാങ്കുകൾ. തൊഴിൽ സുരക്ഷ, സ്വദേശിവത്കരണം, കരാറുകൾ റദ്ദാക്കാനുള്ള സാധ്യതകൾ എന്നിവ മുൻനിർത്തിയാണ് ബാങ്കിംഗ് മേഖലയുടെ ഈ നീക്കം. എന്നാൽ ഇത് പ്രവാസികൾക്കുള്ള വായ്പകൾ പൂർണ്ണമായി നിർത്തിവെക്കലല്ലെന്നും മറിച്ച് അപേക്ഷകന്റെ ജോലി വായ്പാ തിരിച്ചടവ് കാലാവധിയിലുടനീളം സുരക്ഷിതമായിരിക്കുമോ എന്ന് ബാങ്കുകൾ കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കുക മാത്രമാണെന്നും സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നു. സ്വദേശിവത്കരണ പദ്ധതികളിൽ ഉൾപ്പെടുന്ന സർക്കാർ തസ്തികകൾ, അധിക തസ്തികകളായി കണക്കാക്കപ്പെടുന്നവ, പുനഃസംഘടന നേരിടുന്ന തൊഴിലുകൾ എന്നിവയിലാണ് […]
Read more

ഐക്യസാധ്യത തുറക്കുന്നു; കാന്തപുരവും സാദിഖലി ശിഹാബ് തങ്ങളും ജിഫ്രി തങ്ങളും ഒരേ വേദിയില്‍

മലപ്പുറം: സുന്നി ഐക്യസാധ്യത തുറന്ന് മലപ്പുറം പടിക്കല്‍ ജുമാ മസ്ജിദ് ഉദ്ഘാടനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഖലീല്‍ ബുഖാരി തങ്ങള്‍ എന്നിവര്‍ ഒരുമിച്ച് പരിപാടിക്കെത്തി. ഈ കൂട്ടായ്മയും ഐക്യ സംഘബോധവും എല്ലാ കാലത്തും എല്ലാ മേഖലകളിലും പുലര്‍ത്താന്‍ സാധിക്കട്ടെയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.ഭിന്നതയും വിഭാഗീയതയും അവസാനിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകണം. നമ്മുടെ ലക്ഷ്യം ഒരേ പാതയില്‍ ഉള്ളതാണെന്നും ഒരേ മാര്‍ഗത്തില്‍ ഉള്ളതാണെന്നും മനസ്സിലാക്കണം. ബഹുസ്വര […]
Read more

Recent News