Tag: LATEST

മണിപ്പൂരില്‍ കുക്കി ഗ്രാമത്തില്‍ ആക്രമണം; ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ കുക്കി ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയിലെ ലോയ്‌ബോല്‍ ഖുള്ളര്‍ എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. തോക്കുധാരികളായ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലെറ്റ്‌ഹോങ്ഗം ഹാക്കിപ് (34), അദ്ദേഹത്തിന്റെ ഭാര്യ ടിന്‍മാരി ഹാക്കിപ് (30) എന്നിവരും ജങ്മിന്‍ലാന്‍ ഹാക്കിപ് (34) എന്നയാളുമാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ അക്രമകാരികള്‍ പ്രദേശത്തെ ഏഴ് വീടുകള്‍ക്ക് തീയിടുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ നാഗ സായുധ സംഘമാണെന്ന് കുക്കി […]
Read more

എറണാകുളത്ത് 110 ഗ്രാം എംഡിഎംഎ പിടികൂടി: മൂന്നുപേർ പിടിയിൽ

കൊച്ചി: എറണാകുളത്ത് 110 ഗ്രാം എംഡിഎംഎ പിടികൂടി. ചേരാനല്ലൂര്‍ അമൃത നഗറിലാണ് സംഭവം. തൃശൂര്‍ സ്വദേശി ലാറി ജോൺ തട്ടിൽ, തൃശൂര്‍ മനവലശ്ശേരി സ്വദേശി ഐവിൻ പി വിൻസന്റ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റര്‍ എന്നിവര്‍ പിടിയിലായി. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്. പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് എക്സൈസ് അറിയിച്ചു. പ്രതികൾ ലഹരി കടത്താൻ ഉപയോഗിച്ച വാഹനം എക്സൈസ് പിടിച്ചെടുത്തു. എംഡിഎംഎ വിറ്റതിന് കിട്ടിയ 1,85,650 രൂപയും […]
Read more

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നതിൽ നീതി തേടി അതിജീവിത, ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയിൽ നിന്ന് മെമ്മറി കാർഡ് ചോർന്നതിൽ നീതി തേടി അതിജീവിത.പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അന്വേഷണ റിപ്പോർട്ട് റദ്ദ് ചെയ്ത് ഹൈക്കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നും ആവശ്യം. കേസ് അട്ടിമറിക്കപ്പെട്ടെന്നാണ് ആരോപണം. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തത്. കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നു. മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെന്ന […]
Read more

പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തില്‍ കാപട്യം ഇല്ല: സണ്ണി ജോസഫ്

കണ്ണൂര്‍: പേഴ്‌സനല്‍ സ്റ്റാഫില്‍ സഹോദരിയുടെ ഭര്‍ത്താവിന്റെ നിയമിച്ചതില്‍ നിയമപരമായ തടസ്സമില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സത്യസന്ധനായ മാതൃകാ പൊതുപ്രവര്‍ത്തകനാണ് ബെന്നി തോമസ് എന്നും സഹോദരീ ഭര്‍ത്താവ് എന്നതല്ല പഴ്‌സനല്‍ സ്റ്റാഫില്‍ നിയമിക്കുന്നതിനുള്ള മാനദണ്ഡമെന്നും സണ്ണി ജോസഫ് പറഞ്ഞു. ‘ബെന്നി തോമസ് മികച്ചൊരു പൊതുപ്രവര്‍ത്തകനാണ്. എന്റെ സഹോദരീ ഭര്‍ത്താവ് എന്നതല്ല മാനദണ്ഡം. ഈ തെരഞ്ഞെടുപ്പില്‍ എന്റെ ചീഫ് ഏജന്റായിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് തന്നെ ഇങ്ങോട്ട് ശുപാര്‍ശ ചെയ്യുകയായിരുന്നു. രണ്ട് ടേം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരളത്തില്‍ റെക്കോര്‍ഡ് […]
Read more

ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: കുന്നംകുളം പോർക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനായി മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിഷാദ് ആണ് ഷോക്കേറ്റ് മരിച്ചത്. ഷീറ്റ് വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായി നിഷാദിന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. നാട്ടുകാർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും നിഷാദിനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ക്ഷേത്രത്തോട് ചേർന്നുള്ള പൊന്നാരശ്ശേരി വീട്ടിൽ മോഹനന്റെ […]
Read more

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 5 പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. നാളെ വൈകീട്ട് നാല് മണി വരെയാണ് കസ്റ്റഡി. നിധിന്‍രാജ്, മനോജ്, ജീവന്‍, ഷാഹില്‍, ശ്രീജിത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിവിധ ഇടങ്ങളിലായി നടന്ന എന്‍ഫോഴ്‌സെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം ഉണ്ടായത്. തിരുവനന്തപുരത്ത് പിണറായി […]
Read more

അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തി’; അജിത് കുമാറിനെതിരെ മെഴിനൽകി എസ്‌ഐമാർ

ആലപ്പുഴ: നവകേരള യാത്രക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ കുരുക്കി എസ്‌ഐമാരുടെ മൊഴി. അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ അജിത്കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് എംആര്‍ അജിത്കുമാറിന്റെ മുന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും എസ്‌ഐടിക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. പെന്‍ഡ്രൈവിലാക്കി എത്തിച്ച കേസ് ഡയറി മൂന്ന് ദിവസം കൊണ്ടാണ് തിരുത്തിയത്. റഫര്‍ റിപ്പോര്‍ട്ടില്‍ തെളിവില്ല എന്ന് എഴുതി ചേര്‍ത്തു. പൊലീസ് ഫോട്ടോഗ്രാഫര്‍ക്ക് സംഭവത്തിന്റെ […]
Read more

അണ്ണാമലൈയുടെ രാജിയിൽ പ്രതികരിച്ച് ബിജെപി : പ്രത്യയശാസ്ത്രത്തിൽ ആണ് പാർട്ടി വിശ്വസിക്കുന്നത്’

ചെന്നൈ: കെ അണ്ണാമലൈയുടെ രാജിയിൽ പ്രതികരണവുമായി ബിജെപി. അണ്ണാമലൈ രാജിവെച്ചതിൽ ഒരു നഷ്ടവും ഇല്ലെന്നും ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി എന്നും തമിഴ്നാട്‌ ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു. പ്രത്യയശാസ്ത്രത്തിൽ ആണ് പാർട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി വിട്ട കെ അണ്ണാമലൈ തമിഴ്നാട്ടിൽ പുതിയ ജനകീയ കൂട്ടായ്മ രൂപീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടിയായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി. ഡൽഹിയിലെ അനുനയശ്രമങ്ങൾക്ക് പിടികൊടുക്കാതെയാണ് പഴയ ഐപിഎസ് സിംഗം തനിവഴി തെരഞ്ഞെടുത്തത്. […]
Read more

കൈവിലങ്ങോടെ തമിഴ്‌നാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് റദ്ദാക്കില്ല

ചെന്നൈ: തമിഴ്‌നാട് അതിർത്തിയിൽ കടന്ന് പിടികൂടി പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ച കേസിൽ, കേരള പൊലീസിലെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ഇത്തരം ഗുരുതരമായ കേസുകൾ ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പിലെത്തിയെന്ന് കാണിച്ച് റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 2017-ൽ ദിണ്ടിഗലിൽ മൊക്കയ്യൻ എന്ന വ്യക്തി മരിച്ചതുമായി ബന്ധപ്പെട്ട് കേരള പൊലീസിന്റെ നാർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരിയുടെ ഉത്തരവ്. കുറ്റകൃത്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ നിയമത്തിന്റെ […]
Read more

വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹത: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹിതയായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. വിവാഹം കഴിഞ്ഞുവെന്നത് അയോഗ്യതയായി കാണാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവിധ ഹൈക്കോടതികളുടെ വിധികള്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആലോക് ആരാധെ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. അമ്മയുടെ മരണാനന്തരം ന്യായവില സ്റ്റോറിന്റെ ഡീലര്‍ ലൈസന്‍സിനായി നല്‍കിയ അപേക്ഷ യുപി സര്‍ക്കാര്‍ തള്ളിയതിനെതിരെയാണ് യുവതി അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. വിവാഹിതയായിട്ടും സ്വന്തം കുടുംബത്തില്‍ താമസിച്ച് മാതാവിനെയും ഭിന്നശേഷിക്കാരിയായ സഹോദരിയേയും പരിചരിച്ചുവരികയായിരുന്നു യുവതി. എന്നാല്‍ ഇത്തരം കേസുകളില്‍ […]
Read more

Recent News