Tag: LATEST

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി രാം ചരൺ ചിത്രം ‘പെദ്ധി’

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ ക്ക് ബോക്സ് ഓഫീസിൽ ഗംഭീര തുടക്കം. ചിത്രം റിലീസ് ചെയ്ത് 2 ദിനം പിന്നിടുമ്പോൾ 181 കോടി 80 ലക്ഷമാണ് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ എന്നുള്ള വിവരം നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തു വിട്ടു. ജൂൺ 4 ന് ആഗോള റിലീസായി എത്തിയ ചിത്രം ആദ്യ ദിനം നേടിയ ആഗോള ഗ്രോസ് 135 കോടി 36 ലക്ഷം രൂപയാണ്. 46 കോടി […]
Read more

കടുത്ത നടപടിയുമായി ED

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ കൂടുതൽ നടപടികളിലേക്ക് ഇഡി. അടുത്തിടെ നടത്തിയ റെയ്ഡിനു പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാനാണ് ഇഡി നിലവിൽ നീക്കം നടത്തുന്നത്. മരവിപ്പിച്ച അക്കൗണ്ടുകളിലൊന്ന് വീണാ വിജയന്റേതാണ്. എച്ച്ഡിഎഫ്‌സി ബാങ്കിലെ ഈ അക്കൗണ്ട് ഉൾപ്പെടെ ഇഡി കണ്ടുകെട്ടൽ നടപടികളിലേക്ക് നീങ്ങും. ഇതിനായി വരും ദിവസങ്ങളിൽ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി ഔദ്യോഗിക റിപ്പോർട്ട് നൽകുകയും കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് വിവരം. റെയ്ഡുകളിലൂടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് രേഖകളും നിലവിൽ […]
Read more

കെ എം മാണിയുടെ മരുമകൻ കോൺഗ്രസിൽ; കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിട്ട് എം പി ജോസഫ്

തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രി കെ എം മാണിയുടെ മരുമകൻ കോൺഗ്രസിൽ അംഗത്വം എടുത്തു. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എം പി ജോസഫ് ആണ് കോൺ​ഗ്രസിൽ ചേർന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലായിരുന്നു. 2021ൽ തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ദീർഘകാലം സിവിൽ സർവീസിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, തൊഴിൽ കമ്മീഷണർ, എറണാകുളം ജില്ലാ കളക്ടർ, കൊച്ചി കോർപ്പറേഷൻ മേയർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമായിരുന്നു കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം കാഴ്ചവെച്ചത്. മത്സരിച്ച […]
Read more

ശ്രീറാം വിവാദം; പ്രതികരിച്ച് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്

തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കില്ലെന്ന് മന്ത്രി ടി സിദ്ദീഖ്. ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. വിവാദങ്ങളിലേക്ക് കടക്കില്ല. കർഷകർ കൃഷിവകുപ്പിന്റെ സുപ്രധാന ഘടകമാണ്. മുൻ മന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തിട്ടുണ്ടെന്നും അപശബ്ദങ്ങൾക്ക് മറുപടിയില്ലെന്നും മന്ത്രി ടി സിദ്ദീഖ് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രി ടി സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തത്. ഇതിനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമാണ് […]
Read more

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍

കൊച്ചി: നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടൻ ചികിത്സയിലുള്ളത്. ഏറെനാളായി കരൾ രോഗ ബാധിതനാണ്.
Read more

കവിയും എഴുത്തുകാരനുമായ എ സി ശ്രീഹരി അന്തരിച്ചു

കണ്ണൂർ: കവിയും എഴുത്തുകാരനുമായ എ സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ അർദ്ധരാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതശരീരം പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റലിലാണ്. സംസ്കാരം നാളെ നടക്കും. പയ്യന്നൂർ കോളേജ് മുൻ ഇംഗ്ലീഷ് വിഭാഗം മേധാവിയും, പ്രമുഖ അധ്യാപകനും കവിയും എഴുത്തുകാരനുമായിരുന്നു ശ്രീഹരി. കഴിഞ്ഞ മെയ് 30നാണ് സർവീസിൽ നിന്നും വിരമിച്ചത്. ഡി സി ബുക്സ് 1999-ൽ പ്രസിദ്ധീകരിച്ച ‘യുവകവിതക്കൂട്ടം’ എന്ന പുസ്തകത്തിലും, സാഹിത്യ പ്രവർത്തക […]
Read more

കള്ളപ്പണ വെളുപ്പിക്കൽ കേസ്: സെന്തിൽ ബാലാജിയെ കുരുക്കാൻ വിജയ് സർക്കാർ

ചെന്നൈ: ജോലിക്ക് കോഴ കേസിൽ സെന്തിൽ ബാലാജിയെ കുരുക്കാനുള്ള നീക്കങ്ങളുമായി വിജയ് സർക്കാർ. പ്രോസിക്യൂഷൻ അനുമതി തേടി ഗവർണർക്ക് കത്ത് നൽകി. കള്ളപ്പണവെളുപ്പിക്കൽ നിയമത്തിലെ തുടർനടപടികൾക്ക് അനുമതി നൽകണമെന്നാണ് സർക്കാരിൻ്റെ ആവശ്യം. കേസിലെ ഇഡി അപേക്ഷയിൽ തുടർനടപടികളുമായി മുന്നോട്ട് പോവുകയാണ് തമിഴ്നാട് സർക്കാർ. തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അംഗീകരിച്ചതോടെ ഫയലുകൾ ലോക്ഭവനിൽ എത്തിക്കുകയായിരുന്നു. കേസിലെ നടപടികൾ വൈകിയത് ഡിഎംകെ സർക്കാർ തടസ്സങ്ങൾ സൃഷ്ടിച്ചത് കാരണമാണെന്ന് ഇഡി കത്തിൽ പറഞ്ഞിരുന്നു. 2011ലെ ജയലളിത സർക്കാരിൽ […]
Read more

രേഷ് ബാബുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ രേഷ് ബാബുവിന്റെ മരണത്തില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. രേഷ് ബാബുവിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജയില്‍ വകുപ്പ് മേധാവിയും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതില്‍ പോലീസിന്റെ ഭാഗത്ത് വിഴ്ചയുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് കമ്മീഷന്‍ ഇടപെടല്‍. സംഭവത്തില്‍ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല […]
Read more

5 വയസ്സുകാരൻ വെള്ളച്ചാലിൽ വീണ് മരിച്ച സംഭവം:പാർക്ക് ഉടമകളെയും അധ്യാപകരെയും പ്രതിചേർക്കും

കൊച്ചി: കിഴക്കമ്പലത്തെ പഴങ്ങനാടുള്ള ലയൺസ് ജംഗിൾ പാർക്കിലെ വെള്ളച്ചാലിൽ വീണ് അഞ്ചുവയസ്സുകാരൻ ആദം മരിച്ച സംഭവത്തിൽ പാർക്ക് ഉടമകളെയും ആറ് അധ്യാപകരെയും പ്രതിചേർക്കും. വർഗീസ് ഐസക്, ജോയ് വാച്ചേരിയിൽ വീട് എന്നിവരാണ് പാർക്കിൻ്റെ ഉടമകൾ. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ആറ് അധ്യാപകരെയും പ്രതിചേർക്കും. അനധികൃതമായാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നതെന്നും കണ്ടെത്തലുണ്ട്. പാർക്ക് ഉടമകൾക്കെതിരെ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരവും കേസ് എടുക്കും. പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ സ്‌കൂളിലെ വിദ്യാർഥിയായിരുന്ന ആദം, അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പമാണ് പഴങ്ങനാട്ടെ ‘ലയൺസ് ജംഗിൾ പാർക്കിൽ’ […]
Read more

മെന്റര്‍ അധ്യാപകരെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി കടുത്ത അന്യായം: പിണറായി വിജയൻ

തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തില്‍പെട്ട മെന്റര്‍ അധ്യാപകരെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നല്‍കുന്നതിനുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മെന്റര്‍ അധ്യാപകരെ നിയമിച്ചത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ജോലി ചെയ്യുന്ന 308 അധ്യാപകരെയാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. പ്രക്ഷോഭത്തിലുള്ള അധ്യാപകരുടെ ന്യായമായ ആവശ്യം അംഗീകരിച്ച് ജോലിയില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2016ലെ എല്‍ ഡി എഫ് […]
Read more

Recent News