തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രി കെ എം മാണിയുടെ മരുമകൻ കോൺഗ്രസിൽ അംഗത്വം എടുത്തു. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എം പി ജോസഫ് ആണ് കോൺഗ്രസിൽ ചേർന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലായിരുന്നു. 2021ൽ തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ദീർഘകാലം സിവിൽ സർവീസിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, തൊഴിൽ കമ്മീഷണർ, എറണാകുളം ജില്ലാ കളക്ടർ, കൊച്ചി കോർപ്പറേഷൻ മേയർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം കാഴ്ചവെച്ചത്. മത്സരിച്ച എട്ടിൽ ഏഴ് മണ്ഡലങ്ങളിലും ജോസഫ് വിഭാഗം സ്ഥാനാർഥികളായിരുന്നു വിജയിച്ചത്. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിലാണ് ജോസഫ് വിഭാഗം വിജയക്കൊടി പാറിച്ചത്. കേരള കോണ്ഗ്രസ് മാണി വിഭാഗം മത്സരിച്ച എല്ലാ സീറ്റിലും തോറ്റ് തകർന്നുപോയ സാഹചര്യത്തിലാണ് ജോസഫ് വിഭാഗം ഈ കുതിപ്പ് നടത്തിയത്.
