എക്സൈസ് എൻഫോസ്‌മെന്റ് & ആന്റി നാർകോറ്റിക് സ്പെഷ്യൽ സ്‌ക്വാഡ് എറണാകുളം 4.430 gm സിന്തറ്റിക്ക് ഡ്രഗുമായി LLB വിദ്യാർത്ഥിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു

കൊച്ചി: എറണാകുളം എക് സൈസ് ഇൻ്റലിജൻസ് ആൻ്റ് ഇൻഫർമേഷൻ ബ്യൂറോയിലെ പ്രിവൻ്റീവ് ഓഫീസർ റൂബൻ പി.എക്സ് നൽകിയ രഹസ്യ വിവര പ്രകാരം എറണാകുളം സ്‌ക്വാഡ് ഓഫീലെ എക്സൈസ് ഇൻസ്പക്ടർ കണ്ണൻ കെ.എസ് നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കണയന്നൂർ താലൂക്ക് മരട് വില്ലേജ് മരട് ദേശത്ത് അംഗൻവാടി വൃന്ദാവൻ വീട്ടിൽ ജീവേഷ് കുമാർ മകൻ സായൂഷ് തിരുവനന്തപുരം ജില്ലയിൽ പാളയംകുന്ന് കോവൂർക്കര അഭിലാഷ് ഭവൻ വീട്ടിൽ സുരേഷ് മകൻ ആരോമൽ എന്നിവരെ 4 .430 ഗ്രാം മെത്താഫിറ്റമുമായി തൃപ്പൂണിത്തുറ അറക്കൽ ടൂറിസ്റ്റ് ഹോം വച്ച് പിടികൂടി. കുറേ നാളായി ടിയാന്മാർ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. പാർട്ടിയിൽ സിവിൽ എക്സ്സൈസ് ഓഫീസർമാരായ ജോമോൻ CV, ഫെബിൻ എൽദോസ്, ജിജോ അശോക്, സുസ്മിത വി ഡ്രൈവർ ജയൻ MC എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *