Tag: LATEST

ഒന്നരവയസ്സുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിര കൂടുതൽ പരാതികൾ

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിര കൂടുതൽ ഗുരുതര പരാതികൾ. ആദ്യ ഭാര്യ ആമിനയുടെ സഹോദരൻ്റെ മുങ്ങി മരണത്തിലും അഷ്കറുമായി വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു യുവതിയുടെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. അഷ്ക്കറിനെതിരായ പരാതികളിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ വിമർശിച്ചു. ഒന്നരവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തി, ആദ്യ ഭാര്യ ആമിനയെ മൃതപ്രായയാക്കിയെന്ന് പരാതി, ആദ്യം വിവാഹം നിശ്ചയിച്ചിരുന്ന യുവതി ജീവനൊടുക്കി എന്നിങ്ങനെ അഷ്കറിനെ കുറിച്ച് അതീവ ഗുരുതര സംശയങ്ങളാണ് ഉയരുന്നത്. […]
Read more

കുവൈത്തിലെ വിദേശ സന്ദർശകർ ചെലവഴിച്ചത് 20.46 കോടി ദിനാർ

കുവൈത്ത് : 2026 ന്റെ ആദ്യ പാദത്തിൽ കുവൈത്തിലെ വിദേശ സന്ദർശകർ ഏകദേശം 20.46 കോടി കുവൈത്ത് ദിനാർ ചെലവഴിച്ചതായി റിപ്പോർട്ട്. രാജ്യത്തിന് പുറത്തുനിന്നുള്ള ബാങ്ക് കാർഡുകൾ വഴിയാണ് ഇത്രയും തുക ചെലവഴിച്ചത്. കുവൈത്ത് സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ആകെ ചെലവഴിച്ച തുകയുടെ സിംഹഭാഗവും ഉണ്ടായിരിക്കുന്നത് പോയിന്റ് ഓഫ് സെയിൽ വഴിയാണ്. ഇതുവഴി മാത്രം 16.76 കോടി ദിനാർ ചെലവഴിച്ചിട്ടുണ്ടെന്നും ഇത് ആകെ ചെലവഴിക്കലിന്റെ 81.9 ശതമാനത്തോളം വരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം, എ.ടി.എമ്മുകൾ വഴി […]
Read more

കുറ്റവാളിയാകാൻ ഉദ്യോ​ഗസ്ഥൻ നേരിട്ട് കൈക്കൂലി കൈപ്പറ്റണമെന്നില്ല

ന്യൂഡൽഹി: സർക്കാർ ഉദ്യോ​ഗസ്ഥൻ കൈക്കൂലി വാങ്ങുന്നതും വാങ്ങാൻ ശ്രമിക്കുന്നതും കുറ്റകരമെന്ന് വ്യക്തമാക്കി സുപ്രിംകോടതി. അഴിമതി നിരോധന നിയമപ്രകാരം ഒരു ഉദ്യോ​ഗസ്ഥൻ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുന്നതും മറ്റു ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തുന്നതും കുറ്റകരമാണെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. കൈക്കൂലി കേസിൽ കുറ്റവാളിയാകാൻ ഒരു ഉദ്യോ​ഗസ്ഥൻ വ്യക്തിപരമായി കൈക്കൂലി വാങ്ങേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി. നേരിട്ടോ വ്യക്തിപരമായി സ്വാധീനം ചെലുത്തിയോ കീഴുദ്യോഗസ്ഥർ മുഖേനയോ കുറ്റകൃത്യം ചെയ്യാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.
Read more

വൈഭവ് സൂര്യവംശി എപ്പോള്‍ ഇന്ത്യന്‍ ജേഴ്‌സിയണിയും?

അഹമ്മദാബാദ്: ഐപിഎല്ലില്‍ സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത രാജസ്ഥാന്‍ റോയല്‍സിന്റെ അദ്ഭുത ബാലന്‍ വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് ഇപ്പോഴും അടങ്ങിയിട്ടില്ല. വെറും 15 വയസ്സുള്ളപ്പോള്‍ 776 റണ്‍സോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കോര്‍ഡ് സൂര്യവംശി കുറിച്ചതോടെ, ആരാധകരുടെ മനസ്സില്‍ ഇപ്പോള്‍ ഒരൊറ്റ ചോദ്യം മാത്രമേയുള്ളൂ, വൈഭവ് സൂര്യവംശി എപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കും? ഭാവിയിലെ സൂപ്പര്‍സ്റ്റാറാണെന്ന് തെളിയിച്ച ഈ കൗമാരക്കാരനെ ഉടന്‍ തന്നെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ഇപ്പോള്‍ […]
Read more

സർക്കാരിന്റെ പുതിയ പദ്ധതിയെ പിന്തുണച്ച് അജു വർഗീസ്

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുവിടങ്ങളെയും കൂടുതൽ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി’യെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. മാറ്റങ്ങളെ പോസിറ്റീവായി ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നടൻ അജു വർഗീസ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ‘ഇന്നലെ ഇല്ലാതിരുന്നതിന്റെ അർത്ഥം നാളെ ഉണ്ടാകാൻ പാടില്ല എന്നല്ലല്ലോ?’ എന്ന് ചോദിച്ചുകൊണ്ടാണ് താരം സർക്കാരിന്റെ പുതിയ തീരുമാനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആർത്തവം എന്നത് തികച്ചും സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ അതിനർത്ഥം എല്ലാ […]
Read more

താരസംഘടനയിലെ പ്രശ്നങ്ങള്‍; മുതിർന്ന താരങ്ങൾ ഇടപെടണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട: താരസംഘടനയിലെ പ്രശ്നങ്ങളില്‍ മുതിർന്ന താരങ്ങൾ ഇടപെടാൻ വൈകരുതെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ അവർ ആവശ്യപ്പെടുന്ന കാര്യങ്ങളിലാണ് സർക്കാർ ഇടപെടുന്നതെന്ന് മന്ത്രി പറഞ്ഞു. സിനിമ വ്യവസായത്തിലല്ല, താര സംഘടനയിലാണ് കുറെയധികം പ്രശ്നങ്ങൾ ഉള്ളത്. വിഷയത്തില്‍ സർക്കാറിന് മുമ്പാകെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെങ്കിലും സർക്കാർ ഇടപെടേണ്ട ഘട്ടത്തിൽ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നാളെ വൈകിട്ട് സിനിമ മേഖലയിലെ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും പി സി വിഷ്ണുനാഥ് […]
Read more

അഞ്ച് ദിവസം സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒട്ടുമിക്ക ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘അതിശക്തമായ മഴ’എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ജൂൺ മൂന്നാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് […]
Read more

ഹോംസ്റ്റേകൾക്കടക്കം മദ്യം വിൽക്കാൻ അനുമതി നൽകി ലഡാക്ക് ലെഫ്റ്റനൻ്റ് ഗവർണർ

ലേ: ലഡാക്കിൽ ഹോംസ്റ്റേകൾക്കടക്കം മദ്യം വിൽക്കാൻ അനുമതി നൽകി ലഡാക്ക് ലെഫ്റ്റനൻ്റ് ഗവർണർ. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്-ലഹരി ഉപയോഗം തടയുന്നതിനാണ് വിപ്ലവകരമായ പുതിയ മദ്യനയത്തിന് അംഗീകാരം നൽകിയത്. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയാണ് മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയത്. കർശനമായ നിയന്ത്രണങ്ങളുള്ള മുൻനയത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. സന്നദ്ധ സംഘടനകൾ, മത സംഘടനകൾ, മെഡിക്കൽ വിദഗ്ദ്ധർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ലെഫ്റ്റനന്റ് ഗവർണർ തീരുമാനമെടുത്തതെന്നാണ് വിവരം. മുൻപ് ലഡാക്കിലെ […]
Read more

അതിരു കടന്ന പെരുന്നാൾ ആഘോഷം; മൂന്ന് പേർ പൊലീസ് പിടിയിൽ

കോഴിക്കോട്: ‌കൊടുവള്ളിയിലെ അതിരു കടന്ന പെരുന്നാൾ ആഘോഷത്തിൽ മൂന്ന് പേർ പിടിയിൽ. കൊടുവള്ളി ബസ് സ്റ്റാൻ്റിനു സമീപം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ചതിലാണ് നടപടി. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം സ്വദേശി വി അർഷാദ്, കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
Read more

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം മുഴുവനായും പാടി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ 30-ാമത് വാര്‍ഷിക പരിപാടിയിൽ വന്ദേമാതരം മുഴുവനായും പാടി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ എസ്എഫ്‌ഐയുടെ എതിര്‍പ്പ് വകവെക്കാതെയാണ് വന്ദേമാതരം മുഴുവനായി പാടിയത്. വന്ദേമാതരം മുഴുവന്‍ പാടുന്നതില്‍ എസ്എഫ്‌ഐ എതിര്‍പ്പ് അറിയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി പി. എസ് സഞ്ജീവ് വൈസ് ചാന്‍സലറെ നേരിട്ട് വിളിച്ചാണ് എതിര്‍പ്പ് അറിയിച്ചത്. ആദ്യത്തെ രണ്ട് ഭാഗങ്ങള്‍ മാത്രമേ ആലപിക്കാന്‍ പാടുള്ളൂ എന്നാണ് എസ്എഫ്‌ഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അവഗണിച്ചാണ് വന്ദേമാതരം മുഴുവനായും പാടിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് പരിപാടി […]
Read more

Recent News