Tag: LATEST

പാലായില്‍ ഷോണ്‍ ജോര്‍ജിന്റെ വീടിന് മുന്നില്‍ സംഘര്‍ഷാവസ്ഥ; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ

കോട്ടയം: പാലായില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം സംഘര്‍ഷമായി മാറി. അതിനിടെ പ്രദേശത്ത് ബിജെപി പ്രവര്‍ത്തകരും സംഘടിച്ച് എത്തി. പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് ഇരുസംഘങ്ങള്‍ക്കും നടുക്ക് നില്‍ക്കുകയും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പരിശ്രമിക്കുകയുമാണ്. സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒയിലേക്ക് പരാതി നല്‍കിയത് ഉള്‍പ്പെടെ കേസില്‍ ഷോണ്‍ ജോര്‍ജ് നിര്‍ണായക ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇ ഡിയും വിഷയത്തില്‍ റെയ്ഡ് നടത്തിയത്. ഈ പശ്ചാത്തലത്തിലായിരുന്നു ഷോണിന്റെ […]
Read more

യുഎഇയില്‍ വേനല്‍ച്ചൂട് കടുക്കും, സൂര്യാഘാതത്തിന് സാധ്യത

അബുദാബി: യുഎഇയില്‍ ഇന്നു വേനല്‍ച്ചൂട് കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. പെരുന്നാള്‍ അവധിയില്‍ തുറസ്സായ സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ്. വെയില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവിദഗ്ധരും നിര്‍ദേശിച്ചു. അതേസമയം തീരദേശ മേഖലകളില്‍ നേരിയ ഈര്‍പ്പമുള്ള കാലാവസ്ഥയും തുടരും. ഒമാന്‍ അതിര്‍ത്തി പങ്കിടുന്ന ചില മലയോര മേഖലകളില്‍ വേനല്‍മഴയ്ക്കും സാധ്യതയുണ്ടെന്ന് […]
Read more

ഇ.ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്താനെത്തിയ ഇ.ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ. 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്തിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇ.ഡി ഉദ്യോഗസ്ഥന്‍റെ മൊഴി. കൊല്ലെടാ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. റെ‍യ്ഡ‍ിനെത്തിയ ഇ. ഡി ഉദ്യോ​ഗസ്ഥരെയാണ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്ന സമയത്ത് സിപിഎം പ്രവർത്തകർ […]
Read more

നിര്‍ണായക രേഖകള്‍ ലഭിച്ചു; റെയ്ഡിന് പിന്നാലെ ഇഡിയുടെ വാർത്താ കുറിപ്പ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും എക്‌സാലോജിക്കിന്റെ ഓഫീസുകളിലും അടക്കം നടത്തിയ റെയ്ഡില്‍ വിവിധ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും ഇഡി വ്യക്തമാക്കി. സിഎംആര്‍എല്‍ മാനേജ്മെന്റും വീണ വിജയനും ചേര്‍ന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഇഡി വ്യക്തമാക്കി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി […]
Read more

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇഡി റെയ്ഡ്; പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയതിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് തവണ മാധ്യമങ്ങൾ സമീപിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. നിലവിൽ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച്ചക്ക് ഡൽഹിയിലാണ് മുഖ്യമന്ത്രി. അതേസമയം, ഇഡിയെ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഇഡി റെയ്ഡിന്‍റെ പേരില്‍ സിപിഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതു മുതല്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു. ഇഡി ഇനി സെക്രട്ടേറിയേറ്റിലും കേറിയേക്കും. വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് […]
Read more

ബംഗാളിൽ കൂട്ടപ്പാലായനം; ബംഗ്ലാദേശിലേക്ക് മടങ്ങാൻ അതിർത്തിയിൽ അഭയാർത്ഥി തിരക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ പുതിയ ബി.ജെ.പി. സർക്കാർ നടപടികൾ ശക്തമാക്കിയതോടെ, രാജ്യത്തുനിന്നും തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങാൻ അതിർത്തികളിൽ അഭയാർത്ഥികളുടെ വലിയ തിരക്ക്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹക്കീംപൂർ അതിർത്തിയിലാണ് ചൊവ്വാഴ്ച പുലർച്ചെ മുതൽ സ്വന്തം സാധനസാമഗ്രികളുമായി നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയത്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ പാർപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക ‘ഹോൾഡിംഗ് സെന്ററുകൾ’ സ്ഥാപിക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശനിയാഴ്ച ഉത്തരവിറക്കിയിരുന്നു. ഈ വിജ്ഞാപനം പുറത്തുവന്ന് 48 മണിക്കൂർ […]
Read more

മലബാര്‍ ഡിസ്റ്റിലറീസില്‍ പിന്‍വാതില്‍ നിയമനമെന്ന് കോണ്‍ഗ്രസ് ആരോപണം

പാലക്കാട്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറിസില്‍ പുതിയ ബ്രാന്‍ഡി ബ്രാന്‍ഡായ ”മിന്നല്‍ മാജിക്” വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്ത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനഘട്ടത്തിലാണ് 90 താല്‍ക്കാലിക വനിതാ തൊഴിലാളികളെ നിയമിച്ചതെന്നും, സിപിഎം ഭരിക്കുന്ന നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ എഡിഎസ് മുഖേന സിപിഎം നേതാക്കള്‍ ഇടപെട്ടാണ് തൊഴിലാളിപ്പട്ടിക തയ്യാറാക്കിയതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. നിയമനവുമായി ബന്ധപ്പെട്ട പരാതികള്‍ കമ്പനി അധികൃതര്‍ക്കും എക്‌സൈസ് മന്ത്രി എം ലിജുവിനും സമര്‍പ്പിച്ചതായും, […]
Read more

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” റിലീസിന് ഒരുങ്ങുന്നു. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ്. മധുബാലക്കൊപ്പം, വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ […]
Read more

കുവൈത്തിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ വിസ മാറ്റം; ലഭിച്ചത് 11,654 അപേക്ഷകൾ

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ വിസ മാറ്റത്തിൽ ലഭിച്ചത് 11,654 അപേക്ഷകൾ. നിയന്ത്രിത മേഖലകളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് മറ്റ് മേഖലകളിലേക്ക് തൊഴിൽ വിസ മാറ്റുന്നതിനായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മുൻപാകെയാണ് 11,654 അപേക്ഷകൾ ലഭിച്ചത്. ഈ വർഷം മെയ് 23 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. എന്നാൽ, വിസ മാറ്റത്തിന് നിലവിലുള്ള തൊഴിലുടമയുടെ അനുമതി ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണെന്നും നിയമങ്ങൾ മറികടന്നുകൊണ്ടുള്ള യാതൊരുവിധ ലേബർ പരാതികളും ഇളവുകൾക്കായി സ്വീകരിക്കില്ലെന്നും […]
Read more

മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് 5 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തെക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ […]
Read more

Recent News