Tag: LATEST

സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മേയ് 24ന്

ന്യൂഡല്‍ഹി: യുപിഎസ്സി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ 2026 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. യുപിഎസ് സിയുടെ വെബ്‌സൈറ്റില്‍ കയറി അഡ്മിററ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മേയ് 24നാണ് പ്രിലിമിനറി പരീക്ഷ. അപേക്ഷാ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം 933 ഒഴിവുകള്‍ നികത്തുന്നതിനാണ് പരീക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി (Email ID) അല്ലെങ്കില്‍ യുആര്‍എന്‍ (URN) എന്നിവ […]
Read more

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ യാത്രാ സഹായം കൈമാറി

മനാമ: സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ടു സാമ്പത്തികമായി പ്രയാസപ്പെട്ട പൊന്നാനി സ്വദേശിക്കു നാട്ടിൽ പോകാൻ വിമാനറ്റടിക്കറ്റിന് ആവശ്യമായ സഹായം മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ, ട്രഷറർ ദിലീപിന് കൈമാറി. ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, മനോജ്, മുഹമ്മദ്, രഞ്ജിത്ത്, റഫീഖ്, മണി, കരീം മോൻ, സലാം, ഖൽഫാൻ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.
Read more

ലീ​ഗിന്റെ സഹായമില്ലാതെ തന്നെ വി.ഡി സതീശന് മുഖ്യമന്ത്രിയാകാം: സജി ചെറിയാൻ

പത്തനംതിട്ട: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയത് മുസ്ലിം ലീ​ഗിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ സജി ചെറിയാൻ. ലീഗിൻ്റെ സഹായം ഇല്ലാതെ തന്നെ വി .ഡി സതീശന് മുഖ്യമന്ത്രിയാകാം എന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയത് ഘടകകക്ഷിയുടെ സമ്മർദ്ദം കൊണ്ടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് ആദ്യം പറഞ്ഞത്. ഭൂരിപക്ഷ വർഗീയത വളർത്താൻ ലീഗിനെ ഉപയോഗിച്ചാൽ അതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വർഗീയ വിഭജനം നടത്താൻ മുൻകൂട്ടി നിശ്ചയിച്ച അജണ്ടയുമായി […]
Read more

സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഇന്ത്യൻ യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജൂബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവാവ് മരിച്ചു. ജാർഖണ്ഡ് ബൊക്കാറോ സ്വദേശിയായ തഷ്മീം അക്തർ മുഹമ്മദ് ഒവൈസ് സർവാർ (24) ആണ് മരിച്ചത്. ജൂബൈൽ ഹൈവേയിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചായിരുന്നു അപകടം.അപകടം നടന്നയുടനെ റെഡ് ക്രസൻറ് സംഘം സ്ഥലത്തെത്തി തഷ്മീമിനെ ജൂബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ജൂബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് തഷ്മീം അക്തർ പുതിയ സ്വപ്നങ്ങളുമായി തൊഴിൽ വിസയിൽ […]
Read more

യുഎഇ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

അബുദാബി: പുതിയ കരാറുകളുടെ ഭാഗമായി യുഎഇ ഇന്ത്യയിൽ സംഭരിക്കുക മൂന്നുകോടി ബാരൽ പെട്രോളിയം. നിലവിലുള്ള വിവിധ സംഭരണികൾക്ക് പുറമെ ഗ്യാസ് ശേഖരവും വർധിപ്പിക്കും. കപ്പൽ നിർമ്മാണ മേഖലയിൽ കൊച്ചിൻ ഷിപ്പ് യാർഡുമായും കരാറുണ്ട്. യുഎഇ സന്ദർശനം കഴിഞ്ഞ് മടങ്ങിയ പ്രധാനമന്ത്രി യുഎഇ പ്രസിഡൻ്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. അബുദാബി നാഷണൽ ഓയിൽ കമ്പനി, അഡ്നോക്ക് ആണ് ഇന്ത്യയിലെ തന്ത്രപ്രധാന പെട്രോളിയം കരുതൽ ശേഖരം ഉയർത്താനുള്ള കരാർ ഇന്ത്യയുടെ പെട്രോളിയം റിസർവ്വ് ലിമിറ്റഡുമായി ധാരണയിലെത്തിരിക്കുന്നത്. നിലവിൽ ഇതിനോടകം തന്നെ ഇന്ത്യയിൽ […]
Read more

മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണം, ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ: മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്ന് നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ ഷാനിമോൾ മന്ത്രിസഭയിലേക്ക് തന്നെയും പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ച്‌ വേണം മന്ത്രിസഭയിൽ ഒരാളെ ഉൾപെടുത്താനെന്നും ഷാനിമോൾ അഭിപ്രായപ്പെട്ടു. സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ മന്ത്രിയാകുമോ എന്ന് പറയാനാകില്ല. രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണം എന്നാണ് ആഗ്രഹം. അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.
Read more

പട്രോളിംഗ് നടത്തിയ പൊലീസ് കണ്ടത് കടയ്ക്ക് മുമ്പിലെ ആൾക്കൂട്ടം; പിന്നാലെ നാലുപേർ അറസ്റ്റിൽ

കുവൈത്ത് : കുവൈത്തിലെ മിർഖാബിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ ‘തമ്പാക്ക്’ (ഗുഡ്ക/ഖൈനി) വിൽപന നടത്തിയിരുന്ന കടയിൽ കാപ്പിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ നാല് ഏഷ്യൻ പ്രവാസികൾ പിടിയിലായി. ഇവരിൽ നിന്ന് 9,826 കുവൈത്ത് ദിനാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒരു കടയ്ക്ക് മുന്നിൽ നിരവധി പ്രവാസി തൊഴിലാളികൾ തടിച്ചുകൂടിയത് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് സംഘത്തെ കണ്ടതോടെ പലരും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് കടയുടമയെയും സഹായിയെയും മറ്റ് രണ്ട് […]
Read more

സർക്കാർ വരുംമുൻപേ സർക്കാരിനെതിരേ സമരം

തിരുവനന്തപുരം: പ്രതിഷേധിക്കാനായി ബസിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തപ്പോൾ കൈനഷ്ടം സംഭവിച്ചത് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക്. പുതിയ സർക്കാർ അധികാരമേൽക്കുംമുൻപേ സൗജന്യയാത്രാസൗകര്യം ആവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ സമരമാണു ജീവനക്കാർക്കു വിനയായത്. പ്രകടനപത്രികയിലെ വാഗ്ദാനം യു.ഡി.എഫ്. സർക്കാർ പാലിച്ചില്ലെന്ന്‌ ആരോപിച്ചാണ് മഹിളാമോർച്ച പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂർ ബസ് സ്റ്റാൻഡിൽ മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നിർവഹിച്ചു. തമ്പാനൂർ ബസ് സ്റ്റാൻഡിൽനിന്ന്‌ നവ്യ ഹരിദാസിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവർത്തകർ ആറ്റിങ്ങലിലേക്കുള്ള ബസിൽ കയറി. ടിക്കറ്റ് എടുക്കാതെ യാത്ര […]
Read more

മമത ബാനർജിയുടെ കാലത്ത് അനുവദിച്ച ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കും; പുതിയ നീക്കവുമായി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ അധികാരത്തിലേറിയതിന് പിന്നാലെ വിചിത്ര നീക്കവുമായി സുവേന്ദു അധികാരി സർക്കാർ. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ കാലത്ത് നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച് സബ് ഡിവിഷണൽ ഓഫീസർമാർക്ക് നിർദേശം നൽകി. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നാണ് വിശദീകരണം. സർട്ടിഫിക്കറ്റ് നൽകിയതിൽ ക്രമക്കേട് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.. 2011 മുതൽ ഏകദേശം 1.69 കോടി […]
Read more

തിങ്കളാഴ്ച സത്യപ്രതിജ്ഞ

തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് പന്തലൊരുക്കുന്നത്. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. പന്തലിന്റെ വശങ്ങളിൽ വീഡിയോ വാൾ ഒരുക്കുന്നതിനൊപ്പം തിങ്കളാഴ്ച രാവിലെ 10-ന് നടക്കുന്ന സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉൾപ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. പൊതുജനങ്ങളുടെ പ്രവേശനം പാസ്‌മൂലം നിയന്ത്രിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള […]
Read more

Recent News