Tag: UDF

വോട്ടെണ്ണും മുൻപേ പട്ടാമ്പിയിൽ യുഡിഎഫിന്റെ ഫ്ലക്സ് ബോർഡ്

പാലക്കാട്: പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ്. നിയുക്ത ടി പി ഷാജിക്ക് അഭിവാദ്യം എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് ഉയർന്നത് . പട്ടാമ്പിയിൽ യുഡിഎഫ് ജയിക്കും, യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎൽഎ ടി പി ഷാജിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലെ വരികൾ. അതേമസയം, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ഫ്ലക്സ് വെച്ചതിൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ അതൃപ്‍തി അറിയിച്ചു. കഴിഞ്ഞ ദിവസവും നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ ഹാജിക്ക് […]
Read more

കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ട്, രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരൻ

ആലപ്പുഴ: കോൺഗ്രസിന് മുന്നറിയിപ്പുമായി മുൻ സിപിഐഎം നേതാവും അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയും ചെയ്ത ജി സുധാകരൻ. കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ടെന്നും ശ്രദ്ധിച്ചാല്‍ കൊള്ളാമെന്നുമാണ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്‍ പറഞ്ഞത്. ഇ വി ശ്രീധരന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ജി സുധാകരൻ ഇക്കാര്യം പറഞ്ഞത്. നിരവധി ചെറുപ്പക്കാര്‍ കോണ്‍ഗ്രസിലുണ്ടെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. സിപിഐഎം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. മത്സരിക്കണം എന്ന് പറയുന്നത് തന്റെ അവകാശമാണ്. താന്‍ എവിടെയും പോയിട്ടില്ല, സ്വതന്ത്രനായി […]
Read more

വാണിജ്യ ഗ്യാസ് വില വർധിപ്പിച്ചത് ജനദ്രോഹം; കെ സി വേണുഗോപാൽ

എറണാകുളം: ലോക തൊഴിലാളി ദിനത്തിൽ തന്നെ വാണിജ്യ ഗ്യാസ് വില വർധിപ്പിച്ച തീരുമാനം ജനദ്രോഹമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയാൻ കാത്ത് നിൽക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് അവസാനിക്കും വരെയും ഒന്നും മിണ്ടിയില്ല. ഭീകരമായ വിലവർധനവാണ്‌ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നീക്കം പിൻവലിക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ, അത്തരം ചർച്ചകൾ പാടില്ലെന്നാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. എന്തായാലും കേരളത്തിൽ കോൺഗ്രസിന്റെ ഒരു […]
Read more

ഡിജോ കാപ്പന്റെ വിയോഗത്തിൽ അനുശോചിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിലെ ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ പ്രമുഖ പൊതുപ്രവർത്തകൻ ഡിജോ കാപ്പന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചനം രേഖപ്പെടുത്തി. പൊതുപ്രവർത്തനമെന്ന വാക്കിന്റെ അർത്ഥം അതിന്റെ എല്ലാ തലങ്ങളിലും അന്വർത്ഥമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സതീശൻ അനുസ്മരിച്ചു. വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ ആരംഭിച്ച 40 വർഷത്തെ ദൃഢമായ സൗഹൃദമാണ് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു വഴികാട്ടിയെപ്പോലെയായിരുന്നു ജ്യേഷ്ഠസഹോദരൻ കൂടിയായ ഡിജോയെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് ഡിജോ […]
Read more

ഒരു സർവേ മാത്രം വച്ച് അഭിപ്രായം പറയാനാവില്ല: പി ജെ കുര്യൻ

തിരുവനന്തപുരം: സതീശൻ്റെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഒരു സർവേ മാത്രം വച്ച് അഭിപ്രായം പറയാനാവില്ലെന്ന് പിജെ കുര്യൻ. കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും അതിനെ മുഖ്യമന്ത്രി തർക്കമായി കാണരുതെന്നും പി ജെ കുര്യൻ . ലീഗിൻ്റെ അഭിപ്രായത്തെ വ്യാഖ്യാനിക്കാനില്ലെന്നും ഹൈക്കമാൻഡ് നിർദ്ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്നും പി ജെ കുര്യൻ പറഞ്ഞു. രമേശ് ചെന്നിത്തലയെ പിന്തുണച്ചത് യാദൃശ്ചികമാണ്. യുഡിഎഫ് അധികാരത്തിൽ വരരുത് എന്ന് പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യം വെള്ളാപ്പള്ളിക്കുണ്ടെന്നും വെള്ളാപ്പള്ളി സമുന്നതനായ നേതാവെന്നും പി.ജെ കുര്യൻ കൂട്ടിച്ചേർത്തു.
Read more

കെ.എം. മാണി കേരളത്തിന് നൽകിയ സംഭാവന

തിരുവനന്തപുരം: യു.ഡി.എഫ്. അധികാരത്തിലേക്കെന്ന തരത്തിൽ എക്‌സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ കാരുണ്യ ഭാഗ്യക്കുറിയുടെ സാമൂഹികപ്രസക്തി ഓർമ്മിപ്പിച്ച് ജോസ് കെ. മാണി കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കെ.എം. മാണി മുൻകൈയെടുത്ത് നടപ്പാക്കിയ കാരുണ്യ പദ്ധതിയുടെ പ്രവർത്തനരീതികളിൽ എൽ.ഡി.എഫ്. സർക്കാർ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിനെതിരെ യു.ഡി.എഫ്. കടുത്ത വിമർശനങ്ങളും ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാരുണ്യയുടെ മഹത്ത്വം ഓർമ്മിപ്പിച്ച് ജോസ്. കെ. മാണിയിട്ട പോസ്റ്റ് ശ്രദ്ധേയമാകുന്നത്. തന്റെ പിതാവായ കെ.എം. മാണി കേരളത്തിന് നൽകിയ ഏറ്റവും […]
Read more

കേരളത്തിൽ 75ലധികം സീറ്റുകൾ യുഡിഎഫിന് കിട്ടും: ശശി തരൂർ

ഡൽഹി: കേരളത്തിൽ 75ലധികം സീറ്റുകൾ യുഡിഎഫിന് കിട്ടുമെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. എക്സിറ്റ് പോളുകളുടെ ആരാധകനല്ല താനെന്നും സാമ്പിളുകൾ സ്വീകരിക്കുന്ന രീതികൾ ശാസ്ത്രീയമല്ലെന്നും ശശി തരൂർ പറഞ്ഞു. ബംഗാളിൽ പലരും പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും ശശി തരൂർ പ്രതികരിച്ചു. എക്സിറ്റ് പോൾ ഫലം പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂർ.
Read more

കെ.എൻ.എ. ഖാദറിന്റെ ആത്മകഥ പ്രകാശനംചെയ്തു

കൊച്ചി: മുൻ എം.എൽ.എ.യും മുസ്ലിം ലീഗ് നേതാവുമായ കെ.എൻ.എ. ഖാദറിന്റെ ആത്മകഥ ‘വ്യാകരണമില്ലാത്ത ജീവിതം’ പ്രകാശനംചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കൈമാറിയാണ് പുസ്തകം പ്രകാശനംചെയ്തത്. പുസ്തകത്തിന്റെ പേരിൽ തന്നെ പ്രത്യേകതയുണ്ടെന്നും പേര് വായിച്ചാൽതന്നെ പുസ്തകംവായിക്കാൻ താത്പര്യം തോന്നുമെന്നും വി.ഡി. സതീശൻ ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. കെഎൻഎ ഖാദറിന്റെ ജീവിതത്തിന്റെ ഘട്ടങ്ങളെക്കുറിച്ച് പുസ്തകത്തിൽ പറയുന്നുണ്ട്. എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരനായതെന്നും പിന്നീട് എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരനല്ലാതെ ആയതെന്നും മുസ്ലിംലീഗുകാരനായതെന്നുമെല്ലാം അതിൽ പറയുന്നുണ്ട്. പുസ്തകപ്രകാശനം നടത്താൻ എന്നെ ക്ഷണിച്ചതിലൂടെ […]
Read more

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി. ഡി സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ

മലപ്പുറം: കോൺ​ഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ വി ഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്. സർവേകളിൽ വി ഡി സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനമെടുക്കുക. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അർഹതപ്പെട്ടത് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ കാലങ്ങളിൽ ലീഗിന് നല്ല പരിഗണന മന്ത്രി സഭയിൽ അടക്കം ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഒന്നും ചോദിച്ച് വാങ്ങാൻ […]
Read more

‘ജനങ്ങൾ വോട്ട് ചെയ്തത് എൽഡിഎഫ് സർക്കാരിനെ താഴെ ഇറക്കാൻ’ ; എം എം ഹസ്സൻ

തിരുവനന്തപുരം: എൽഡിഎഫ് തീരുമാനിച്ച സത്യപ്രതിജ്ഞ പന്തലിൽ യുഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസ്സൻ. ഗോവിന്ദൻ മാഷ് പറഞ്ഞത് അധികാരത്തിൽ വരുമെന്നാണ്. പിണറായി വിജയനും അതുതന്നെയാണ് വിശ്വസിക്കുന്നത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് അനുകൂലമാണ്. ആദ്യം മുതൽ പാർട്ടി ഇത് പറയുന്നതാണ്. അത് ഉറപ്പിക്കുന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ. മുന്നണിയെ അധികാരത്തിൽ എത്തിക്കാനാണ് ശ്രമിച്ചതെന്നും ,ജനങ്ങൾ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ വോട്ട് ചെയ്തതെന്നും എം എം ഹസ്സൻ […]
Read more

Recent News