ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

ദുബായ്: ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രം ഏർപ്പെടുത്തിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ദുബായിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന റോഡ് വികസന പ്രവർത്തനങ്ങളെ മുൻനിർത്തി ഈ ആഴ്ച താൽക്കാലിക ഗതാഗത നിയന്ത്രം ഏർപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചത്. പ്രധാന പാതകളായ അൽ ഖലീജ് സ്ട്രീറ്റിലും ഹെസ്സ സ്ട്രീറ്റിലുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. തിരക്ക് ഒഴിവാക്കാനായി ഡ്രൈവർമാർ ദിശാസൂചകങ്ങൾ കൃത്യമായി പാലിക്കണം, അൽ അസായേൽ സ്ട്രീറ്റ്, അൽ സുഫൂഹ് സ്ട്രീറ്റ്, ശൈഖ് സാഹിദ് റോഡ് എന്നീ ബദൽ പാതകൾ ഉപയോഗിക്കണം എന്നിവയാണ് ആർടിഎ നിർദേശങ്ങൾ. അൽ ഖലീജ് സ്ട്രീറ്റ് കെയ്‌റോ സ്ട്രീറ്റ് റൗണ്ട് അബൗട്ടിനും അൽ വദീഹ സ്ട്രീറ്റ് റൗണ്ട് അബൗട്ടിനും ഇടയിൽ നിയന്ത്രമുണ്ടാക്കും. ഏപ്രിൽ 5 അർധരാത്രി 12 മണി മുതൽ ഏപ്രിൽ 6 തിങ്കളാഴ്ച രാവിലെ 5 മണി വരെയാണ് ഈ മാറ്റം. മാത്രമല്ല ഹെസ്സ സ്ട്രീറ്റും ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റും സംഗമിക്കുന്ന ഇന്റർസെക്ഷനിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്നും അറിയിച്ചു. ഏപ്രിൽ 4 ശനിയാഴ്ച 11 മണിക്ക് ആരംഭിക്കുന്ന നിയന്ത്രണം ഏപ്രിൽ 6 തിങ്കളാഴ്ച രാവിലെ 8 മണി വരെ തുടരും

Leave a Reply

Your email address will not be published. Required fields are marked *