ഓടയിലേക്ക് കാര്‍ മറിഞ്ഞ് കരസേന ഉദ്യോഗസ്ഥന്റെ മകന്‍ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ കാര്‍ ഓടയിലേക്ക് മറിഞ്ഞ് 20കാരന്‍ മരിച്ചു. അമേരിക്കയില്‍ ഉന്നതപഠനം നടത്തുന്ന യാഷ്വേന്ദ്രയാണ് മരിച്ചത്. കരസേനാ ഉദ്യോഗസ്ഥന്റെ മകനാണ് മരിച്ച യുവാവ്. അപകട സമയത്ത് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. നംഗല്‍ ദേവത് ഭാഗത്തെ വളവില്‍ വെച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വെള്ളം നിറഞ്ഞ ഓടയിലേക്ക് മറിയുകയുമായിരുന്നു. യുവാവിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കാര്‍. തലേരാത്രി സുഹൃത്തിന്റെ വീട്ടില്‍ തങ്ങിയ ശേഷം വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അമേരിക്കയില്‍ ഒരേ വിദ്യാഭ്യാസ […]
Read more

