മുംബൈ: ബോളിവുഡിലെ സൂപ്പർസ്റ്റാർ അക്ഷയ് കുമാറിനെ ട്രോളി സോഷ്യൽ മീഡിയ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബൂത് ബഗ്ലയുടെ ട്രെയ്ലർ ലോഞ്ചിന് എത്തിയതായിരുന്നു അദ്ദേഹം. ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞു നിന്ന അദ്ദേഹത്തിന് സമീപകാലത്തു വലിയ വീഴ്ച ആയിരുന്നു നേരിടേണ്ടി വന്നത്. ചില സിനിമകൾ നല്ല രീതിയിൽ കളക്ഷൻ ഉണ്ടാക്കിയെങ്കിലും മറ്റു ചിലതിൽ മുടക്കിയ പണം പോലും തിരിച്ചു നേടാൻ കഴിഞ്ഞില്ല. ഈ പരാജയങ്ങളിൽ നിന്നും കരകയറാനായി പുതിയ സിനിമയുമായി എത്തിക്കുയാണ് അക്ഷയ് കുമാർ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബൂത് ബംഗ്ല ആണ് പുതിയ ചിത്രം. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ഇവന്റ് നടന്നത്. ഇവന്റിന് അക്ഷയ് കുമാർ ധരിച്ച വേഷമാണ് വലിയ രീതിയിൽ ട്രോളുകൾക്ക് വഴിവച്ചത്. കറുപ്പ് പാന്റ്സിനോടൊപ്പം കീറിപ്പറിഞ്ഞ ലുക്കിലുള്ള ഷർട്ട് ആയിരുന്നു താരം ധരിച്ചത്. ഷർട്ടിന്റെ താഴെ ഭാഗത്താണ് കീറിപ്പറിഞ്ഞ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒപ്പം ഒരു ടൈയും കെട്ടിയിട്ടുണ്ട്. ലോഞ്ച് ഇവെന്റിന്റെ വിഡിയോകൾ പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറഞ്ഞു.
‘2500 കോടിയുടെ ആസ്തിയുണ്ട്. 100 കോടി മുതലാണ് ഒരു സിനിമയുടെ പ്രതിഫലം. എന്നിട്ടും ഒരു ഷർട്ട് വാങ്ങാൻ ഗതിയില്ലാത്ത സൂപ്പർസ്റ്റാർ. ഇയാൾ വ്യത്യസ്തമായൊരു ലോകത്താണ് ജീവിക്കുന്നത്, സിനിമ എങ്ങനെ ആയിരിക്കുമെന്ന് ഷിർട്ടിലൂടെ അദ്ദേഹം കാണിച്ചു തന്നു,ഇന്നലെ ഒരു എലി എന്നെ കടിച്ചു’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
