മദ്യപിച്ച് കാർ ഓടിച്ചു; റോഡരികിലെ ബൈക്കുകളും വീടിന്റെ മതിലും ഇടിച്ചുതെറിപ്പിച്ചു

കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് പരക്കെ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി വൻ നാശനഷ്ടം. കോഴിക്കോട് മുക്കം മാമ്പറ്റയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിലും സമീപത്തെ വീടിന്റെ ചുറ്റുമതിലിലും ഇടിച്ച് തകർക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ ഓടിച്ച നായർകുഴി സ്വദേശി അനീഷ് രാജുവിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു.

മാമ്പറ്റയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകൾ കാറിടിച്ച് പൂർണ്ണമായും തകർന്ന നിലയിലാണ്. ഇതിന് പുറമെയാണ് സമീപത്തെ വീടിന്റെ മതിലിലേക്ക് കാർ ഇടിച്ചുകയറിയത്. കാറിൻ്റെ അമിത വേഗത കണ്ട് റോഡരികിൽ നിന്നിരുന്ന ഒരു കുട്ടി സമയോചിതമായി മാറിയനാൽ വലിയോരു അപകടം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *