കോട്ടയം: കോട്ടയം പാലാ മാർ സ്ലീവാ ആശുപത്രിയിൽ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി ലക്ഷ്മി ആർ പണിക്കർ (33) ആണ് മരിച്ചത്. ഇവർ താമസിച്ച കൊഴുവംകുളത്തെ ഹോസ്റ്റലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറി അകത്തുനിന്നും അടച്ച നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.
പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും. അതോടൊപ്പം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
