യു.‌എ.ഇ ദേശീയ ടീം പരിശീലകനായി സ്ലാറ്റ്കോ ഡാലിച്

ദുബൈ: യു.എ.ഇ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി സ്ലാറ്റ്കോ ഡാലിചിനെ നിയമിച്ചു. റൊമേനിയൻ പരിശീലകൻ കോസ്മിൻ ഒലാറോയുവിന് പകരക്കാരനായാണ് ക്രൊയേഷ്യൻ പരിശീലകൻ എത്തുന്നത്. ഈ കഴി‍ഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യൻ ദേശീയ ടീമിനെ റൗണ്ട് ഓഫ് 32-ൽ എത്തിച്ചിരുന്നു ഈ 59കാരൻ.

9 വർഷം ക്രൊയേഷ്യൻ പരിശീലകനായിരുന്ന ഡാലിച്, ടീമിനെ 2018 ലോകകപ്പ് ഫൈനലിലേക്കും, 2022 ലോകകപ്പിൽ മൂന്നാം സ്ഥാനത്തേക്കും, 2023 നേഷൻസ് ലീഗ് ഫൈനലിലേക്കും നയിച്ചു. 2015-ൽ അൽ ഐൻ ക്ലബ്ബിനെ യു.എ.ഇ പ്രോ ലീഗ് ചാമ്പ്യന്മാരാക്കിയ ഡാലിച്ചിന്റെ യു.എ.ഇയിലേക്കുള്ള തിരിച്ചു വരവ് കൂടിയാണിത്. സൗദി അറേബ്യ വേദിയാകുന്ന 2027 എ.എഫ്.സി ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ഇ-യിലാണ് യു.എ.ഇയ ഉൾപ്പെട്ടിരിക്കുന്നത്. സൗത്ത് കൊറിയ, വിയറ്റ്നാം, യമൻ എന്നിവരാണ് യു.എ.ഇയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *