കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി ബീജിങിലെത്തിയ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനെക്കുറിച്ചും വിവിധ മേഖലകളിലെ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലുമുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളും പരസ്പര താൽപര്യമുള്ള പ്രധാന വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് എന്നിവരുടെ ആശംസകൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, വൈസ് പ്രസിഡന്റ് ഹാൻ ഷെങ് എന്നിവർക്ക് കൈമാറി.
Post Views: 64



