ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി; ടിക്കറ്റ് വരുമാനം 10.8 കോടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ നിന്ന് 10.8 കോടി രൂപ നേടി. കഴിഞ്ഞ വർഷം ലഭിച്ച 10.2 കോടിയായിരുന്നു ഇതിന് മുൻപത്തെ ഓണക്കാല കലക്ഷൻ റെക്കോഡ്.ഓണം തിരക്ക് കണക്കിലെടുത്ത് 4461 സർവീസുകളാണ് ഇത്തവണ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തത്. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാർക്ക് മികച്ച യാത്രാസംവിധാനങ്ങൾ ഒരുക്കുന്നതിനുമായി കെഎസ്ആർടിസി നിരവധി ദൂരദർശന സർവീസുകളും സ്പെഷ്യൽ സർവീസുകളും നടത്തിയിരുന്നു.

ദൂരയാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധനവാണ് റെക്കോഡ് വരുമാനത്തിലേക്ക് എത്തിക്കാൻ പ്രധാന കാരണമായത്.
ചതയം ദിനത്തിൽ മാത്രം കെഎസ്ആർടിസിക്ക് 8.07 കോടി രൂപയുടെ റെക്കോഡ് കലക്ഷനാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസം മാത്രം ആകെ 22,02,992 പേരാണ് ബസുകളിൽ യാത്ര ചെയ്തത്. ഉത്രാട ദിനത്തിൽ 7.88 കോടി രൂപയും തിരുവോണ ദിനത്തിൽ 4.77 കോടി രൂപയും വരുമാനം നേടിയിട്ടുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News