മലയാളികൾക്ക് ഏറെ സുപരിചിതയായ ആർട്ടിസ്റ്റും ബിഗ് ബോസ് മലയാളം വിന്നറുമാണ് അനുമോൾ. അടുത്തിടെയാണ് അനുമോൾ വിവാഹിതയായത്. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് ആണ് ഭർത്താവ്. വിവാഹ ശേഷം തങ്ങളുടെ ഓരോ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിലൂടേയും യുട്യൂബ് ചാനലിലൂടേയും പങ്കുവയ്ക്കാറുണ്ട്. അതിലൊരു വീഡിയോയിൽ ഒരു സർപ്രൈസ് ഉണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. ആ വീഡിയോ ആണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.
അനുമോൾ ഗർഭിണി ആണെന്ന തരത്തിലായിരുന്നു വീഡിയോയ്ക്ക് വന്ന കമന്റുകൾ. ഇവയ്ക്കിപ്പോൾ അനുമോൾ മറുപടി നൽകിയിരിക്കുകയാണ്. താൻ ഗർഭിണി ആയാൽ എന്താണ് കുഴപ്പമെന്നാണ് അനുമോൾ ചോദിച്ചത്. ഞാന്‍ ഗര്‍ഭിണി ആണെന്ന് കുറേ പേര് പറയുന്നുണ്ട്. ഇനിയിപ്പോള്‍ ഞാന്‍ ഗര്‍ഭിണി ആയാല്‍ എന്താണ് പ്രശ്നം? വളരെ സന്തോഷമുള്ള കാര്യമല്ലേ. എന്നാണ് അനുമോൾ ചോദിച്ചത്. എന്നാൽ തങ്ങളുടെ സർപ്രൈസ് എന്താണെന്ന് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും താരം വ്യക്തമാക്കി. “ആർക്കും ഗസ് ചെയ്യാൻ പറ്റാത്തൊരു വിഷയമാണ്. വഴിയെ പറയാം,” എന്നായിരുന്നു ഭുവനേഷിന്റെയും പ്രതികരണം. “വലിയൊരു സർപ്രൈസ് ഉണ്ട്. ആർക്കും ഗെസ് ചെയ്യാൻ പറ്റാത്തൊരു വിഷയമാണ്. അതിപ്പോൾ പറയില്ല”, എന്നായിരുന്നു ചർച്ചകൾക്ക് വഴിവച്ച വീഡിയോയിൽ ഭുവനേഷ് പറഞ്ഞത്. തങ്ങൾക്കും വീട്ടുകാർക്കും അത് വലിയൊരു സർപ്രൈസ് ആണെന്നും മറ്റുള്ളവർക്ക് അങ്ങനെ ആകണമെന്ന് ഇല്ലെന്നും അനുമോളും പറഞ്ഞിരുന്നു



