ഏറ്റുമാനൂർ: ഏറ്റുമാനൂർ-എറണാകുളം റൂട്ടിൽ നമ്പ്യാകുളത്ത് മിനി ടൂറിസ്റ്റ് ബസ് എതിർദിശയിൽ വന്ന മറ്റൊരു ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചുകയറി അപകടം. നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറക്കിയതിനെ തുടർന്ന് വൻദുരന്തം ഒഴിവായി. കോയമ്പത്തൂരിൽ നിന്ന് വാഗമണ്ണിലേക്ക് വിദ്യാർഥികളുമായി പോകുകയായിരുന്ന ബസ്സിലേക്കാണ് മിനി ബസ് ഇടിച്ചു കയറിയത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.
മിനി ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Post Views: 67



