കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 1,13,040 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,130 രൂപയായി. ഇന്നലെ 1,13,520 രൂപയായിരുന്നു പവന് വില. സെപ്തംബര്‍ തുടക്കത്തില്‍ ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വിലയായ 1,15,080 എന്ന നിലയിലായിരുന്നു സ്വര്‍ണം. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ ഇടിവ് നേരിട്ട് 1,11,480 എന്ന താഴ്ന്ന നിലയിലെത്തിയിരുന്നു.
തൊട്ടടുത്ത ദിവസങ്ങളില്‍ വീണ്ടും വില കൂടുകയായിരുന്നു. പിന്നാലെയാണ് ഇന്നത്തെ നേരിയ ഇടിവ്.ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായി. ട്രോയ് ഔണ്‍സിന് 23 ഡോളര്‍ കുറഞ്ഞ് 4402 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. വെള്ളിക്ക് 0.5 ശതമാനം വില കുറഞ്ഞ് ട്രോയ് ഔണ്‍സിന് 65.79 ഡോളറായി.
Post Views: 42



