16കാരിയെ സ്പായിൽ പീഡിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ കുട്ടിയുടെ അമ്മയുടെ സഹോദരിയെയും ഭർത്താവിനെയും ആന്ധ്രയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ സ്പായിൽ എത്തിച്ചത് ഇവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രായപൂർത്തിയായെന്ന് വരുത്തിത്തീർക്കാൻ പെൺകുട്ടിയുടെ പേരിൽ വ്യാജരേഖകളും തയ്യാറാക്കിയിരുന്നു. കേസിൽ സ്പാ ഉടമകളായ സജിത്തിനെയും നിഷാന്തിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം ചെന്നൈയിലും പിന്നീട് വിഴിഞ്ഞത്തെ രണ്ട് സ്പാകളിലുമാണ് പെൺകുട്ടിയെ ജോലി ചെയ്യിപ്പിച്ചതെന്നാണ് വിവരം.

സ്കൂൾ രേഖകൾ പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് 16 വയസ്സ് മാത്രമാണെന്ന് വ്യക്തമായത്. കൗൺസിലിങ്ങിനിടെയാണ് ബന്ധുക്കളിൽ നിന്നുണ്ടായ ചൂഷണത്തെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. സ്പാ ഉടമകളുടെ അക്കൗണ്ടുകൾ പരിശോധിച്ചതോടെയാണ് തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെൽത്ത് ഇൻസ്പെക്ടർക്ക് സ്പാ നടത്തിപ്പുമായി ബന്ധമുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചത്. സ്പായിലെ പണമിടപാടുകൾക്കായി ഉദ്യോഗസ്ഥന്റെ പേരിലുള്ള സ്കാനർ ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. അതേസമയം, സംസ്ഥാനത്തുടനീളം സ്പാകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 586 സ്ഥാപനങ്ങളിൽ പരിശോധന നടത്തി 14 കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News