ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ മറുപടി സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. പത്ത് ദിവസം കൂടി അനുവദിച്ച കോടതി, ദീപാവലി അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്കും കോടതി നിർദേശം നൽകി. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാഴ്ചത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
Post Views: 6



