ചണ്ഡീഗഡ്: ഗുരുഗ്രാമിൽ ഊബർ യാത്രയ്ക്കിടെ അമിത യാത്രാക്കൂലി ചോദിച്ചതുമായി ബന്ധപ്പെട്ട് ഡ്രൈവർക്കെതിരെ പരാതി. അധിക തുക ഈടാക്കുന്നതിനെ ചോദ്യം ചെയ്ത യാത്രക്കാരനെ കാറിനുള്ളിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. യാത്രാക്കൂലിയെച്ചൊല്ലിയുള്ള തർക്കം പിന്നീട് ഭീഷണിയിലേക്ക് നീങ്ങിയതായാണ് റിപ്പോർട്ട്. ഓൺലൈൻ ടാക്സി സർവീസുകൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ സുരക്ഷയും ഡ്രൈവർമാരുടെ പെരുമാറ്റവും വീണ്ടും ചർച്ചയാകുകയാണ് ഈ സംഭവം.
യാത്രയ്ക്കിടെ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ യാത്രയുടെ വിവരങ്ങളും പണമിടപാടിന്റെ രേഖകളും സൂക്ഷിക്കുകയും ആവശ്യമായാൽ പൊലീസിൽ പരാതി നൽകുകയും വേണം. സംഭവത്തിൽ പരാതിയിലെ ആരോപണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
Post Views: 9



