കേന്ദ്രത്തിന്റെ വയോശ്രീ പദ്ധതി സഹായ ഉപകരണങ്ങൾ ബിജെപി ഓഫീസിൽ വിതരണം ചെയ്തു; കോട്ടയത്തും വിവാദം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കേന്ദ്രസർക്കാരിന്റെ വയോശ്രീ പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങൾ ബിജെപി ഓഫീസിൽ വിതരണം ചെയ്തത് വിവാദത്തിൽ. കാസർകോടിന് പിന്നാലെ കോട്ടയത്തും ബിജെപി ഓഫീസിൽ നടന്ന ചടങ്ങിലാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. ‘സേവാ സ്പർശം’ എന്ന പേരിൽ ബിജെപി കോട്ടയം ഈസ്റ്റ്, വെസ്റ്റ് ജില്ലാ കമ്മിറ്റികളാണ് പരിപാടി സംഘടിപ്പിച്ചത്.

കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയിൽ ലിജിൻ ലാലും വെസ്റ്റ് ജില്ലാ കമ്മിറ്റിയിൽ ബിജെപി സംസ്ഥാന സെക്രട്ടറി അശോകൻ കുളനടയുമാണ് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. ഷോൺ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു.

കേന്ദ്രസർക്കാരിന്റെ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നുവെന്ന വിമർശനമാണ് പരിപാടിയോടെ ഉയർന്നിരിക്കുന്നത്. സർക്കാർ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യേണ്ട സഹായ ഉപകരണങ്ങൾ പാർട്ടി ഓഫീസിലെ ചടങ്ങിലൂടെ വിതരണം ചെയ്തതാണ് ചർച്ചയ്ക്ക് കാരണമായത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News