കൽപ്പറ്റ: ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസിൽ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘം. സുൽത്താൻ ബത്തേരി കോളിയാടിയിലെ ലില്ലിയുടെ വീട്ടിലെത്തിയാണ് സംഘം മൊഴിയെടുത്തത്. അനധികൃത മദ്യശേഖരം കണ്ടെത്തിയ വീട് ഭാര്യാമാതാവിന്റെ പേരിലുള്ളതാണെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ വാദം.
കേസിൽ ലില്ലി ജോസ് മുൻകൂർ ജാമ്യം തേടി കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേസിൽ പ്രതിയല്ലെന്ന കാരണത്താൽ കോടതി ഹർജി തീർപ്പാക്കി. ലില്ലിയെ പ്രതിചേർക്കുന്ന സാഹചര്യമുണ്ടായാൽ നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കാവൂ എന്നും കോടതി നിർദേശിച്ചിരുന്നു. ലില്ലിയുടെ പേരിലുള്ള വീട്ടിൽനിന്ന് അമിത അളവിൽ മദ്യം പിടിച്ചെടുത്തതിനെ തുടർന്നാണ് അവരുടെ മൊഴി രേഖപ്പെടുത്താൻ എക്സൈസ് നീക്കം ആരംഭിച്ചത്.
Post Views: 3



