കെഎംസിസി കവർച്ച: 5 പ്രതികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ഖത്തറിലെ കെഎംസിസി ഓഫീസിൽ നടന്ന വൻ കവർച്ചാ കേസിൽ അഞ്ച് പേർക്കെതിരെ ഖത്തർ പൊലീസ് കേസെടുത്തു. മൂന്ന് മലയാളികളും രണ്ട് പാകിസ്താൻ സ്വദേശികളുമാണ് പ്രതിപ്പട്ടികയിലുള്ളത്. കോഴിക്കോട് സ്വദേശികളായ അഷ്റഫ് ഹുസൈൻ, ഹാരിസ് താഴെ തയ്യുള്ളതിൽ, ലജീഷ് ലാൽ എന്നിവരാണ് മലയാളികൾ. കേസിലെ പ്രതികൾക്ക് നിലവിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. 2025 സെപ്റ്റംബർ 18-നാണ് അൽ തുമാമയിലെ കെഎംസിസി ഓഫീസിൽ കവർച്ച നടന്നത്. ജീവനക്കാരനെ കെട്ടിയിട്ട ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ് റൂം തകർത്താണ് പണം കവർന്നതെന്നാണ് റിപ്പോർട്ട്.

കെഎംസിസിയുടെ സ്നേഹ സുരക്ഷാ പദ്ധതിക്കായി അംഗങ്ങളിൽനിന്ന് പിരിച്ചെടുത്ത പണമാണ് നഷ്ടമായത്. അംഗങ്ങൾക്ക് അസുഖമോ മരണമോ സംഭവിച്ചാൽ സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതിയായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് നൽകിയ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. കേസിൽ ആകെ ആറ് പ്രതികളുണ്ടെന്നാണ് റിപ്പോർട്ട്. കവർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചനയും പണം എവിടേക്ക് മാറ്റിയെന്നതും കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഖത്തർ പൊലീസും കൊയിലാണ്ടി പൊലീസും കേസിൽ അന്വേഷണം തുടരുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News