വർഷങ്ങളായി പെട്ടിയിലായിരുന്ന മഞ്ജു വാര്യർ ചിത്രം ‘കയറ്റം’ പ്രദർശനത്തിന്; റിലീസ് വൈകിയതിൽ ആരോപണങ്ങളുമായി സനൽകുമാർ ശശിധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വർഷങ്ങളായി പ്രദർശനത്തിനായി കാത്തിരുന്ന മഞ്ജു വാര്യർ ചിത്രം ‘കയറ്റം’ ഒടുവിൽ പ്രേക്ഷകരിലേക്ക്. ഈ വരുന്ന ഞായറാഴ്ച തിരുവനന്തപുരത്താണ് സിനിമയുടെ പ്രദർശനം നടക്കുക. ചിത്രത്തിന്റെ റിലീസ് വൈകുന്നതിന് പിന്നിൽ ചിലർക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയതോടെ സിനിമ വീണ്ടും ചർച്ചയാകുകയാണ്.

മഞ്ജു വാര്യരുടെ പിന്തുണയും സിനിമ നിർമ്മിക്കാനുള്ള താൽപര്യവുമാണ് ‘കയറ്റം’ യാഥാർഥ്യമാക്കിയതെന്ന് സനൽകുമാർ ശശിധരൻ പറയുന്നു. ഒന്നിച്ച് സിനിമ ചെയ്യാമെന്ന മഞ്ജു വാര്യരുടെ നിർദേശത്തെ തുടർന്നാണ് ചിത്രം ആരംഭിച്ചതെന്നും താൻ പറഞ്ഞ കഥ പൂർണ സമ്മതത്തോടെ സ്വീകരിച്ച് നിർമ്മിക്കാൻ അവർ തയ്യാറായെന്നും സംവിധായകൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ചിത്രീകരണം പൂർത്തിയായതോടെ സിനിമയുടെ വിതരണശ്രമങ്ങൾ അവസാനിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സിനിമ എന്തുകൊണ്ട് പുറത്തിറങ്ങുന്നില്ലെന്ന കാര്യത്തിൽ മഞ്ജു വാര്യർ മറുപടി പറയണമെന്നും സനൽകുമാർ ആവശ്യപ്പെട്ടു.

സിനിമ മോശമായതുകൊണ്ടാണ് പ്രദർശനം വൈകുന്നതെന്ന വാദം ശരിയല്ലെന്നും ചിത്രം കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും സംവിധായകൻ അവകാശപ്പെടുന്നു. തന്റെ മറ്റ് സിനിമകളും പുറത്തുവരാതെ തടയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സിനിമയുടെ പിന്നാമ്പുറത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് ‘കയറ്റം’ പ്രദർശിപ്പിക്കാത്തതെന്നും സനൽകുമാർ കുറിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര പ്രദർശനങ്ങൾ സംഘടിപ്പിച്ച് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് സംവിധായകന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് ഞായറാഴ്ച തിരുവനന്തപുരത്ത് പ്രദർശനം സംഘടിപ്പിക്കുന്നത്. സിനിമ കാണാനും തുടർന്നുള്ള ചർച്ചകളിൽ പങ്കുചേരാനും അദ്ദേഹം പ്രേക്ഷകരോട് അഭ്യർഥിച്ചിട്ടുണ്ട്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ‘കയറ്റം’ പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ റിലീസ് വൈകിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളും വീണ്ടും ചർച്ചയാകുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News