ബം​ഗളൂരുവിലെ ഹോട്ടൽ സ്വിമ്മിങ് പൂളിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾ മരിച്ചു; അന്വേഷണം അണ്ടർവാട്ടർ ലൈറ്റുകളിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബം​ഗളൂരു: ബം​ഗളൂരു:വിലെ ആഡംബര ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വൈദ്യുതാഘാതമേറ്റ് രണ്ട് യൂറോപ്യൻ പൗരന്മാർ മരിച്ച സംഭവത്തിൽ അന്വേഷണം അണ്ടർവാട്ടർ ലൈറ്റുകളിലേക്ക്. വെള്ളത്തിനടിയിലെ എൽഇഡി ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്ന വൈദ്യുതി സംവിധാനത്തിലുണ്ടായ തകരാറാണോ അപകടത്തിന് കാരണമെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ലൈറ്റുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന സ്വിച്ച് മോഡ് പവർ സപ്ലൈ (എസ്എംപിഎസ്) യൂണിറ്റിലോ അതിന്റെ വയറിങ് കണക്ഷനുകളിലോ ഉണ്ടായ തകരാർ മൂലം വൈദ്യുതി വെള്ളത്തിലേക്ക് പ്രവഹിച്ചിരിക്കാമെന്നാണ് സംശയം.

വെള്ളിയാഴ്ച വൈകിട്ടാണ് ബം​ഗളൂരുവിലെ കോൺറാഡ് ഹോട്ടലിൽ അപകടമുണ്ടായത്. ജർമൻ പൗരനും ലുഫ്താൻസ വിമാനത്തിലെ ജീവനക്കാരനുമായ അലക്സാണ്ടർ മാക്സിമിലിയൻ തീസ് (52), ബെംഗളൂരുവിൽ ഐബിഎമ്മിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്തിരുന്ന സ്ലോവാക് പൗരൻ ജുറാജ് ഹോർവാത്ത് (45) എന്നിവരാണ് മരിച്ചത്. സ്വിമ്മിങ് പൂളിലെ ലൈറ്റുകൾ ഓണാക്കിയപ്പോഴാണ് വൈദ്യുതാഘാതമുണ്ടായതെന്നാണ് വിവരം. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ പൗരനായ മാത്യു ഡി സാന്റിസിനും (41), പൂൾ അറ്റൻഡന്റായ രാഹുൽ തിവാരിക്കും (28) വൈദ്യുതാഘാതമേറ്റു.

സംസ്ഥാനത്തെ വൈദ്യുത സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്ന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗം അണ്ടർവാട്ടർ ലൈറ്റുകളുടെ സ്ഥാപനം പരിശോധിച്ചുവരികയാണ്. വൈദ്യുതി ചോർച്ചയുണ്ടാകുമ്പോൾ ബന്ധം വിച്ഛേദിക്കേണ്ട എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കറുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.

2023 ഡിസംബറിൽ ബെംഗളൂരുവിലെ പ്രസ്റ്റീജ് ലേക്‌സൈഡ് ഹാബിറ്റാറ്റ് അപ്പാർട്ട്മെന്റിലെ സ്വിമ്മിങ് പൂളിൽ പത്തുവയസ്സുകാരി മാന്യ ദാമർല വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. അന്ന് എൽഇഡി ലൈറ്റിന്റെ ഡ്രൈവറിലുണ്ടായ തകരാറാണ് വൈദ്യുതി ചോർച്ചയ്ക്ക് കാരണമായതെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സമാനമായ തകരാറാണോ ഇപ്പോഴത്തെ അപകടത്തിന് പിന്നിലെന്നും പരിശോധിക്കുന്നുണ്ട്.

മരിച്ച ജുറാജ് ഹോർവാത്തിന്റെ ഭാര്യ സിൽവിയ ഹോർവാത്തോവയുടെ പരാതിപ്രകാരം, ഒക്ടോബർ 20നാണ് ഇരുവരും അവധിക്കാലം ചെലവഴിക്കാൻ ഇന്ത്യയിലെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 5.15ഓടെ ഭർത്താവ് സ്വിമ്മിങ് പൂളിൽ ഇറങ്ങി. നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ ഭർത്താവ് വെള്ളത്തിൽ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്ന് അവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. രക്ഷാപ്രവർത്തനത്തിനായി പൂളിലിറങ്ങിയ ഹോട്ടൽ ജീവനക്കാരനും വൈദ്യുതാഘാതമേറ്റതായും പരാതിയിലുണ്ട്.

സംഭവത്തിൽ ഹോട്ടൽ മാനേജ്മെന്റിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 106-ാം വകുപ്പ് പ്രകാരം അശ്രദ്ധമൂലമുള്ള മരണത്തിന് ഹലസൂരു പൊലീസ് കേസെടുത്തു. അതേസമയം, അപകടത്തിന്റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതരുടെ സമഗ്രമായ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കോൺറാഡ് ഹോട്ടൽ വക്താവ് അറിയിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News