ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്ത് പുതിയ കെഎസ്ഇബി ചെയർമാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം :സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി. കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റി. എൻ. പ്രശാന്തിനാണ് പുതിയ ചുമതല. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഷർമിള മേരി ജോസഫിനെയും മാറ്റി. മുഹമ്മദ് ഹനീഷിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.

കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റി നിയമിച്ചു. മിൻഹാജ് ആലം ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. വിവിധ വകുപ്പുകളിലെ പ്രധാന തസ്തികകളിൽ മാറ്റം വരുത്തിക്കൊണ്ടാണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാന ഭരണതലത്തിലെ നിർണായക വകുപ്പുകളിലാണ് ഈ അഴിച്ചുപണി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News