സമരങ്ങൾക്കും ഇനി സമയപരിധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: സമരം ചെയ്യാൻ ഇനി എവിടെയും എത്രകാലം വേണമെങ്കിലും ഇരിക്കാനാകില്ല, പ്രതിഷേധങ്ങൾക്ക് കൃത്യമായ സ്ഥലവും സമയപരിധിയും വേണമെന്ന നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. ഒരു സമരസ്ഥലവും അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പ്രതിഷേധങ്ങൾക്ക് നിശ്ചിത സ്ഥലവും സമയപരിധിയും വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ സമരങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾക്കെതിരായ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശം. ഒരു വിഭാഗം മാത്രം സമരസ്ഥലം സ്ഥിരമായി കൈവശപ്പെടുത്തുന്നത് മറ്റുള്ളവരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ജന്തർ മന്തറിന് പകരം രാംലീല മൈതാനം ഉൾപ്പെടെ മറ്റ് വേദികൾ കണ്ടെത്തിയ കാര്യവും പരിഗണനയിലെത്തി.

ഇതിനിടെ, പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നവർ അതിന്റെ അനന്തരഫലങ്ങൾക്കും ഉത്തരവാദികളായിരിക്കണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഉത്സവകാലത്തെ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം വേണമെന്ന വ്യാപാരി സംഘടനകളുടെ ഹർജിയിലും കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, സമരങ്ങൾക്ക് നിയന്ത്രണം വേണമെന്ന നിലപാടിനൊപ്പം പ്രതിഷേധിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടേണ്ടതല്ലേ എന്ന ചർച്ചയും ശക്തമാകുകയാണ്. ഇനി രാജ്യത്തെ സമരരീതികളിൽ മാറ്റമുണ്ടാകുമോ?

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News