കൊച്ചി: യുവ ഡോക്ടറെ ക്രൂരമായി മർദിച്ച കേസിൽ അഭിഭാഷകയും യുവനടിയുമായ അതുല്യ ചന്ദ്രൻ അറസ്റ്റിൽ. ചികിത്സയ്ക്കെന്ന വ്യാജേന ഡോക്ടറെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ആക്രമണമെന്നാണ് കേസ്. ഈ മാസം രണ്ടിനാണ് സംഭവം നടന്നത്.
കേസിൽ അതുല്യ ചന്ദ്രൻ ഉൾപ്പെടെ 12 പേരാണ് പ്രതികൾ. അതുല്യയെ കൂടാതെ മറ്റ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിനിടെ ഡോക്ടറുടെ കൈവശമുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നതായും പരാതിയുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Post Views: 5



