സ്വകാര്യ സർവകലാശാല ബിൽ 2025 അസാധുവായി; രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു, പുതിയ ബിൽ ഉടൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമസഭ പാസാക്കിയ സ്വകാര്യ സർവകലാശാല ബിൽ 2025 അസാധുവായി. ബിൽ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിക്ക് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെയാണ് പഴയ ബിൽ അസാധുവായത്. പുതിയ ബിൽ ഉടൻ കൊണ്ടുവരാനാണ് യുഡിഎഫ് സർക്കാരിന്റെ നീക്കം.

ബിൽ പിൻവലിക്കാനുള്ള പ്രമേയം കഴിഞ്ഞ മാസം 12ന് നിയമസഭ പാസാക്കിയിരുന്നു. തുടർന്ന് ഗവർണർ മുഖേന രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് രാഷ്ട്രപതി അനുമതി നൽകിയത്.

എൽഡിഎഫ് ഭരണകാലത്ത് പാസാക്കിയ സ്വകാര്യ സർവകലാശാല ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ഇതുവരെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പഴയ ബിൽ പിൻവലിച്ച് പുതിയ നിയമനിർമാണവുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്.

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട പുതിയ ബിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് യുഡിഎഫ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ ബില്ലിലെ വ്യവസ്ഥകളും നിർദേശങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News