നമ്പർ പ്ലേറ്റില്ലാതെ ബൈക്ക് ഓടിച്ചത് വഞ്ചനാക്കുറ്റമല്ല; കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗളൂരു: നമ്പർ പ്ലേറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വഞ്ചനാക്കുറ്റമല്ലെന്ന് കർണാടക ഹൈക്കോടതി. ഇത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമായി മാത്രമേ കണക്കാക്കാനാകൂവെന്നും ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്ഡെ വ്യക്തമാക്കി. സംഭവത്തിൽ പ്രതികൾക്കെതിരെ ചുമത്തിയ വഞ്ചനാക്കുറ്റം കോടതി റദ്ദാക്കി.

വി. ചന്നകേശവയും മകൻ ശരൺയുമാണ് പൊലീസിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്. നമ്പർ പ്ലേറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് കാമാക്ഷിപാളയ പൊലീസാണ് ഇരുവർക്കുമെതിരെ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തത്. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്തതിന് നേരത്തെ രണ്ടുതവണ പിഴയടച്ചിരുന്നു. വീണ്ടും പിഴ ലഭിക്കുന്നത് ഒഴിവാക്കാനാണ് ബൈക്കിന്റെ നമ്പർ പ്ലേറ്റ് നീക്കം ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

എന്നാൽ ഭാരതീയ ന്യായ സംഹിത, 2023ലെ സെക്ഷൻ 318(2) പ്രകാരമുള്ള വഞ്ചനാക്കുറ്റം പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. നമ്പർ പ്ലേറ്റ് നീക്കം ചെയ്ത് വാഹനം ഓടിച്ചത് മോട്ടോർ വാഹന നിയമത്തിന്റെ പരിധിയിൽ വരുന്ന നിയമലംഘനമാണ്. എന്നാൽ അതിനെ വഞ്ചനാക്കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് മോട്ടോർ വാഹന നിയമത്തിലെ 177-ാം വകുപ്പ് പ്രകാരം 1,500 രൂപ പിഴയടയ്ക്കാൻ കോടതി നിർദേശിച്ചു. പിഴയടച്ചതിന്റെ രസീത് കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News