ചൈനീസ് ചാരവനിതയെന്ന് ആരോപണം; എൻവിഡിയ മേധാവിയുമായുള്ള ബന്ധം വിവാദത്തിൽ, CCTVയിലും HSBCയിലും ജോലി ചെയ്തെന്ന് അവകാശവാദം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിംഗപ്പൂർ : എൻവിഡിയ സിഇഒ ജെൻസൻ ഹുവാങുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനീസ് വ്യവസായ വനിത ആലീസ് ഹുവാങ്ങിന്റെ മുൻകാല തൊഴിൽ വിവരങ്ങളും ഇപ്പോൾ ചർച്ചയാകുന്നു. ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾക്കായി വിവരങ്ങൾ കൈമാറിയെന്ന ആരോപണം നേരിടുന്ന ആലീസ് ഹുവാങ്, ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവിയിലും ആഗോള ബാങ്കായ എച്ച്എസ്ബിസിയിലും ജോലി ചെയ്തിരുന്നതായി അവരുടെ ഓൺലൈൻ പ്രൊഫൈലിൽ അവകാശപ്പെടുന്നു. ഹുവാങ് ലെ എന്ന പേരിലും അറിയപ്പെടുന്ന ഇവർ സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്നു. ഹുനാൻ ടിവിയിലും സിസിടിവിയിലും റിപ്പോർട്ടറായും എച്ച്എസ്ബിസിയുടെ പ്രൈവറ്റ് ബാങ്കിങ് വിഭാഗത്തിൽ ഉന്നത ഉദ്യോഗസ്ഥയുടെ അസിസ്റ്റന്റായും ജോലി ചെയ്തെന്നാണ് പ്രൊഫൈലിലുള്ളത്. എന്നാൽ ഈ തൊഴിൽവിവരങ്ങളുടെ ആധികാരികത സംബന്ധിച്ച് ചോദ്യങ്ങളുണ്ട്. ഹുനാൻ ടിവി അധികൃതർ ഇവരെക്കുറിച്ച് അറിയില്ലെന്ന് പ്രതികരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ആലീസ് ഹുവാങ് ചൈനയ്ക്ക് വിവരങ്ങൾ കൈമാറിയിരുന്നുവെന്ന് കണ്ടെത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ ചൈനയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളും മെഗാസ്പീഡിനെതിരെ ഉയർന്നിരുന്നു. എന്നാൽ ആലീസ് ഹുവാങിനെതിരെ ആരോപിക്കപ്പെടുന്ന ചാരപ്രവർത്തനം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ആരോപണങ്ങൾ ചൈന നിഷേധിച്ചിട്ടുണ്ട്. അതേസമയം, ജെൻസൻ ഹുവാങിനെ വിദേശ രഹസ്യാന്വേഷണ നീക്കത്തിന്റെ ലക്ഷ്യമാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ എൻവിഡിയയുടെ ഡയറക്ടർ ബോർഡ് സ്വതന്ത്ര അന്വേഷണം ആരംഭിച്ചു. കമ്പനിയുടെ രഹസ്യവിവരങ്ങളോ ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങളോ ചോർന്നതായി വിശ്വസിക്കാൻ നിലവിൽ കാരണമില്ലെന്നാണ് എൻവിഡിയയുടെ പ്രതികരണം

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News