ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന; പുതിയ പാസ്‌പോർട്ടിനും തിരിച്ചറിയൽ കാർഡിനും അപേക്ഷ നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കങ്ങൾ ശക്തമാക്കി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി (NID) ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനെ സമീപിച്ചു. ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാനുള്ള ഹസീനയുടെ നീക്കത്തിലെ നിർണായക ചുവടുവയ്പ്പായാണ് പുതിയ അപേക്ഷ വിലയിരുത്തപ്പെടുന്നത്

ലണ്ടൻ ആസ്ഥാനമായ മാട്രിക്സ് ചേംബേഴ്സിലെ അഭിഭാഷകർ മുഖേനയാണ് ഹസീന അപേക്ഷ സമർപ്പിച്ചത്. നിലവിലുള്ള ബംഗ്ലാദേശ് പാസ്‌പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ടെന്നും പുതിയ രേഖകൾ അനുവദിക്കണമെന്നുമാണ് അഭിഭാഷകർ ഹൈക്കമ്മീഷനോട് ആവശ്യപ്പെട്ടത്. അപേക്ഷകൾ വേഗത്തിൽ പരിഗണിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2024 ഓഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരത്തിൽ നിന്ന് പുറത്തായ ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. ഏകദേശം 15 വർഷത്തെ ഭരണത്തിന് ശേഷമായിരുന്നു അധികാരനഷ്ടം. ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തി കോടതിയിൽ കീഴടങ്ങാനാണ് ഹസീനയുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്. മടങ്ങിവരുന്ന തീയതി ആവശ്യമായ നടപടികൾ പൂർത്തിയായ ശേഷം പ്രഖ്യാപിക്കുമെന്ന് സഹായികൾ അറിയിച്ചിട്ടുണ്ട്.

വധശിക്ഷാ വിധിയും കൈമാറ്റ ആവശ്യവും

2024ലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർക്കെതിരായ അടിച്ചമർത്തലുമായി ബന്ധപ്പെട്ട മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ 2025 നവംബറിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഹസീനയെ കുറ്റക്കാരിയാക്കി വധശിക്ഷ വിധിച്ചിരുന്നു. ഹസീനയുടെ അഭാവത്തിലായിരുന്നു വിചാരണയും വിധിയും. ആരോപണങ്ങൾ ഹസീന നിഷേധിച്ചിട്ടുണ്ട്.

അതേസമയം, ഹസീനയെ ഇന്ത്യയിൽ നിന്ന് കൈമാറണമെന്ന് ബംഗ്ലാദേശ് സർക്കാർ ആവശ്യപ്പെട്ടുവരികയാണ്. ഇന്ത്യ-ബംഗ്ലാദേശ് കൈമാറ്റ ഉടമ്പടി പ്രകാരം ഹസീനയെ തിരിച്ചെത്തിക്കണമെന്നാണ് ധാക്കയുടെ നിലപാട്. പുതിയ പാസ്‌പോർട്ടിനുള്ള അപേക്ഷ ഹസീനയുടെ സ്വമേധയാ മടങ്ങിവരാനുള്ള നീക്കമാണോ അതോ കൈമാറ്റ നടപടികളുമായി ബന്ധപ്പെട്ടതാണോ എന്നതും രാഷ്ട്രീയ-നയതന്ത്ര തലത്തിൽ ചർച്ചയാകുന്നുണ്ട്
ഹസീനയുടെ മടങ്ങിവരവ് ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തിലും ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലും നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. പുതിയ പാസ്‌പോർട്ടിനും തിരിച്ചറിയൽ കാർഡിനുമുള്ള അപേക്ഷയിൽ ബംഗ്ലാദേശ് അധികൃതർ സ്വീകരിക്കുന്ന നിലപാടാണ് ഇനി നിർണായകം.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News