തിരുവനന്തപുരം: സംസ്ഥാനത്തും പെട്രോളിൽ എഥനോളിന്‍റെ അളവ് അറിയാൻ പരിശോധന തുടങ്ങി. കർണാടകയില്‍ എഥനോൾ അളവ് കൂടുതലാണെന്ന കണ്ടത്തലിന് പിന്നാലെയാണ് കേരളത്തിലെ നാല് ജില്ലകളിൽ പരിശോധന നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽ രാവിലെയോടെ പരിശോധന നടന്നു. ആറു സാമ്പിളുകളാണ് ശേഖരിച്ചരിച്ചത്. ഓയിൽ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആയിരുന്നു സാമ്പിൾ ശേഖരണം.
മുൻവിധിയോടെയുള്ള പരിശോധന അല്ലെന്നും എന്നാൽ എഥനോള്‍ കൂടുതൽ ഉണ്ടെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ 31 ശതമാനം വരെ എഥനോൾ പെട്രോളിൽ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി വി ഡി സതീശനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും തമ്മില്‍ ചർച്ച നടത്തി കേരളത്തിൽ പരിശോധനയ്ക്ക് തീരുമാനിച്ചത്. തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽ രാവിലെയോടെ പരിശോധന നടന്നു. ആറു സാമ്പിളുകളാണ് ശേഖരിച്ചത്. ഓയിൽ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആയിരുന്നു സാമ്പിൾ ശേഖരണം. പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്കാകും തുടർ നടപടി.
എഥനോള്‍ അളവ് കൂടുതലുണ്ടെങ്കിൽ കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം. ഇക്കാര്യം മന്ത്രി അനൂപ് ജേക്കബ് തന്നെ വ്യക്കമാക്കി. പെട്രോളിൽ എഥനോൾ കലർത്തുന്നതിൽ നേരത്തെ തന്നെ വിമർശനമുണ്ട്. മൈലേജ് കുറയുന്നു, വാഹന തകരാർ സംഭവിക്കുന്നു തുടങ്ങി പരാതികളുണ്ടെന്നും മന്ത്രി വിവരിച്ചു. ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കലാണ് പ്രധാനം. അതിനാണ് സാംപിൾ പരിശോധന നടത്തുന്നതെന്നും പരിശോധന ഫലം വരുമ്പോൾ സത്യം അറിയാനാകുമെന്നും അനൂപ് ജേക്കബ് കൂട്ടിച്ചേർത്തു.


