വന്ദേമാതരത്തിൽ അതൃപ്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കാസർകോട് നടന്ന സർക്കാർ പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെച്ചൊല്ലി വിവാദം. മന്ത്രി കെ. മുരളീധരൻ പങ്കെടുത്ത മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വന്ദേമാതരം ആലപിച്ചുകൊണ്ടിരിക്കെ പാട്ട് പൂർത്തിയാകുന്നതിന് മുമ്പ് മന്ത്രി വേദിയിലെ കസേരയിൽ ഇരിക്കുകയായിരുന്നു. ജില്ലാ കളക്ടറും എംപി രാജ്‌മോഹൻ ഉണ്ണിത്താനും എംഎൽഎ കല്ലട്ര മാഹിനും മന്ത്രിക്കൊപ്പം ഇരുന്നു.

എന്നാൽ കെ. നീലകണ്ഠൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും ഗാനം അവസാനിക്കുന്നതുവരെ എഴുന്നേറ്റുനിന്നു. സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്ന കോൺഗ്രസ് തീരുമാനത്തിനിടെയാണ് സംഭവം. സംഘാടകർക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നാണ് വിശദീകരണം. ചടങ്ങിന് ശേഷം സംഘാടകരോടും മന്ത്രി അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്.

ഇതോടെ ചടങ്ങിലെ സംഭവം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. അതേസമയം, വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ഔദ്യോഗിക പരിപാടികളിൽ ആലപിക്കണമെന്ന കേന്ദ്രത്തിന്റെ പുതിയ നിർദേശവും ചർച്ചയാകുന്നുണ്ട്. പൂർണമായ ഗാനം ആലപിക്കാൻ മൂന്ന് മിനിറ്റും പത്ത് സെക്കൻഡുമാണ് വേണ്ടത്. ഈ സാഹചര്യത്തിൽ മന്ത്രിയുടെ പ്രതികരണവും വേദിയിലെ മറ്റ് നേതാക്കളുടെ നിലപാടും ശ്രദ്ധ നേടുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News