ദക്ഷിണാഫ്രിക്കന്‍ പര്യടനം; ഇന്ത്യന്‍ ടീമിനെ സ്മൃതി നയിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ വനിതാ സെലക്ഷന്‍ കമ്മിറ്റി. മൂന്ന് ഫോര്‍മാറ്റുകളിലും സ്മൃതി മന്ദാനയാണ് ഇന്ത്യയെ നയിക്കുന്നത്. ഡിസംബറില്‍ ആരംഭിക്കുന്ന പര്യടനത്തില്‍ ഇന്ത്യ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കും. ഡിസംബര്‍ 9-ന് ഗ്‌കെബര്‍ഹയില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുന്നത്. ഏകദിന പരമ്പര ഡിസംബര്‍ 16-ന് പാര്‍ലില്‍ ആരംഭിക്കും.

രണ്ടാം മത്സരം ഡിസംബര്‍ 19-ന് കേപ് ടൗണിലും മൂന്നാം മത്സരം ഡിസംബര്‍ 22-ന് ബ്ലൂംഫോണ്ടെയ്‌നിലും നടക്കും. മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര ഡിസംബര്‍ 26-ന് ബെനോനിയിലാണ് ആരംഭിക്കുന്നത്. രണ്ടും മൂന്നും മത്സരങ്ങള്‍ യഥാക്രമം ഡിസംബര്‍ 29, 30 തീയതികളില്‍ പോച്ചെഫ്‌സ്ട്രൂമില്‍ നടക്കും. ടെസ്റ്റ്, ഏകദിന ടീമുകളുടെ വൈസ് ക്യാപ്റ്റനായി ദീപ്തി ശര്‍മ്മയെയും, ടി20 ഫോര്‍മാറ്റില്‍ ഷെഫാലി വര്‍മ്മയെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു.

ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗ്‌സ്, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, സ്‌നേഹ് റാണ, ക്രാന്തി ഗൗഡ് എന്നിവരുള്‍പ്പെടെ 15 കളിക്കാരാണ് ടെസ്റ്റ് ടീമിലുള്ളത്. ഏകദിന ടീമിലും 15 കളിക്കാരാണുള്ളത്. ടെസ്റ്റ് ടീമിലെ സ്‌നേഹ് റാണയ്ക്ക് പകരം വൈഷ്ണവി ശര്‍മ്മ ഏകദിന ടീമില്‍ ഇടം നേടി. ഷെഫാലി വര്‍മ്മ വൈസ് ക്യാപ്റ്റനായ 17 അംഗ ടീമിനെയാണ് ടി20 പരമ്പരയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. നികി പ്രസാദ്, ജി. കമാലിനി, അനുഷ്‌ക ശര്‍മ്മ, പ്രേമ റാവത്ത്, അമന്‍ജോത് കൗര്‍, രേണുക സിംഗ് ഠാക്കൂര്‍, അരുന്ധതി റെഡ്ഡി എന്നിവരും ടി20 ടീമിന്റെ ഭാഗമാണ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News