സോണിയ ഗാന്ധിയുടെ ‘ബിലോംഗിങ്: എ ജേർണി ഓഫ് ലവ്’ വിൽപ്പനയ്‌ക്കെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങിങ്: എ ജേർണി ഓഫ് ലവ്’ രാജ്യത്തെ വിവിധ പുസ്തകശാലകളിൽ പുറത്തിറങ്ങി. പ്രസാധകരായ ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് രാജ്യത്ത് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളിലെ ക്രോസ്‌വേര്‍ഡ്‌ ശാഖകളിലൂടെയും പുസ്തകം വായനക്കാർക്ക് ലഭിക്കും. 2004-ൽ യുപിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി പദം ഏറ്റെടുക്കാനുള്ള ക്ഷണം നിരസിച്ച തീരുമാനത്തെക്കുറിച്ചുള്ള ഓർമക്കുറിപ്പിലെ ഭാഗങ്ങൾ പുസ്തകം പുറത്തിറങ്ങിയ ദിവസം സോണിയ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്.

സ്വയം സത്യസന്ധയായിരിക്കുക, സോണിയ’ എന്നായിരുന്നു അന്ന് തന്റെ മനസാക്ഷി തന്നോട് പറഞ്ഞതെന്ന് അവർ ഓർമക്കുറിപ്പിൽ പറയുന്നു. പ്രധാനമന്ത്രിയാകേണ്ടതില്ലെന്ന തീരുമാനം നേരത്തെ തന്നെ മനസിലുറപ്പിച്ചിരുന്നുവെന്നും അതിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചപ്പോൾ മകൻ രാഹുൽ ഗാന്ധി അതിനെ പിന്തുണച്ചുവെന്നും സോണിയ വിവരിക്കുന്നുണ്ട്. യുദ്ധാനന്തര ഇറ്റലിയിലെ ബാല്യകാലം മുതൽ ഇന്ത്യയിലെ ജീവിതവും രാഷ്ട്രീയപ്രവർത്തനവും വരെയുള്ള സോണിയ ഗാന്ധിയുടെ ജീവിതയാത്രയാണ് പുസ്തകത്തിന്റെ പ്രമേയം. കേംബ്രിഡ്ജിൽ പഠിക്കുന്ന കാലത്ത് രാജീവ് ഗാന്ധിയുമായി പരിചയപ്പെട്ടതും പ്രണയത്തിലായതും വിവാഹവും തുടർന്ന് ഇന്ത്യയിലേക്കുള്ള വരവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെയും ഭർത്താവ് രാജീവ് ഗാന്ധിയുടെയും വധങ്ങൾ തന്റെ ജീവിതത്തിലുണ്ടാക്കിയ ആഘാതങ്ങളും വ്യക്തിപരമായ നഷ്ടങ്ങളെ അതിജീവിച്ച് പൊതുപ്രവർത്തനത്തിലേക്ക് കടന്നുവന്ന അനുഭവങ്ങളും ഓർമക്കുറിപ്പിൽ പ്രതിപാദിക്കുന്നു. 1965-ൽ കേംബ്രിഡ്ജിൽ വിദ്യാർഥിയായിരിക്കെയാണ് 19-കാരിയായ സോണിയ ഗാന്ധി രാജീവ് ഗാന്ധിയെ പരിചയപ്പെടുന്നത്. 1968 ഫെബ്രുവരി 25-നായിരുന്നു ഇരുവരുടെയും വിവാഹം. 544 പേജുകളുള്ള പുസ്തകം സോണിയ ഗാന്ധിയുടെ വ്യക്തിജീവിതത്തിലേക്കും രാഷ്ട്രീയ അനുഭവങ്ങളിലേക്കും വെളിച്ചം വീശുന്നതാണ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News