‘സീന്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടുകയാണ് നസ്ലെന്.സിനിമയിലെ നസ്ലെന്റെ പ്രകടനത്തിന് ലഭിക്കുന്ന പ്രശംസയും താരത്തിന് ലഭിക്കുന്ന പിന്തുണയും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ സംവിധായകന് അറ്റ്ലി നസ്ലിനെ അഭിനയെത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഭാവിയിലെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് നസ്ലിനെ കുറിച്ച് അറ്റ്ലി പറയുന്നത്.
അതേസമയം, സീന്‍ സിനിമയില്‍ ഈശ്വരന് എന്ന കഥാപാത്രമായി നസ്ലെന് നടത്തിയ പ്രകടനത്തെ പ്രശംസിച്ച് ഇതിനിടെ നടന് മാത്യു തോമസ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിന്നു. ‘ഹേറ്റേഴ്സ് ഗോണ ഹേറ്റ്’ എന്ന തലക്കെട്ടോടെ നസ്ലെന്റെ പോസ്റ്ററാണ് മാത്യു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. ‘തൃശൂര്‍ തിമോത്തി’ എന്ന വിശേഷണത്തോടെയുള്ള പോസ്റ്റ് നസ്ലെനുള്ള പിന്തുണയായാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നടന് ചന്തു സലിംകുമാര്‍, ‘ലോക’ സംവിധായകന് ഡൊമിനിക് അരുണ്‍ എന്നിവരും ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.


