എണ്ണച്ചോർച്ച പരിഹരിച്ച് ഷാർജയിലെ ബീച്ചുകൾ വീണ്ടും തുറന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ചയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന ഷാർജയിലെ ബീച്ചുകൾ വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. എണ്ണച്ചോർച്ച മൂലമുണ്ടായ ആഘാതങ്ങൾ പരിഹരിച്ചതായും സമുദ്ര മലിനീകരണം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായും ഷാർജ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. സമഗ്രമായ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും ശേഷം തീരപ്രദേശവും സമുദ്ര പരിസ്ഥിതിയും പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

പൊതുജനാരോഗ്യത്തെയോ ജലജീവികളെയോ ബാധിക്കുന്ന യാതൊരുവിധ മലിനീകരണ അവശിഷ്ടങ്ങളും നിലവിലില്ലെന്ന് സ്ഥിരീകരിച്ചതോടെ സന്ദർശകർക്ക് ബീച്ചുകളിൽ എത്താനും വിവിധ ജലവിനോദങ്ങളിൽ സുരക്ഷിതമായി ഏർപ്പെടാനും സാധിക്കും. ശുചീകരണ-പ്രതിരോധ പ്രവർത്തനങ്ങൾ നടന്ന വേളയിൽ പൊതുജനങ്ങൾ നൽകിയ മികച്ച സഹകരണത്തെ അധികൃതർ പ്രത്യേകം അഭിനന്ദിച്ചു. വാർത്തകൾക്കും വിവരങ്ങൾക്കുമായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു. സമുദ്ര പരിസ്ഥിതിയുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി തീരപ്രദേശങ്ങളിൽ 24 മണിക്കൂറും കർശന നിരീക്ഷണം തുടരുന്നതാണ്.

കഴിഞ്ഞ ഒക്ടോബർ 23-ന് ഉമ്മുൽ ഖുവൈൻ തീരത്തിന് സമീപം ഒരു മറൈൻ ടാങ്കറിൽ നിന്ന് എണ്ണച്ചോർച്ച ഉണ്ടായതായി യുഎഇ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുൻകരുതൽ നടപടിയെന്ന നിലയിൽ ഒക്ടോബർ 23-ന് അൽ ഹംരിയ ബീച്ചും തുടർന്ന് ഒക്ടോബർ 28-ന് എമിറേറ്റിലെ മുഴുവൻ ബീച്ചുകളും ഷാർജ ഭരണകൂടം അടച്ചിടുകയായിരുന്നു. പ്രത്യേക ദൗത്യസംഘങ്ങളുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് മലിനീകരണം തീരത്തേക്ക് പടരുന്നത് തടയാനും ശുചീകരണം വേഗത്തിൽ പൂർത്തിയാക്കാനും സാധിച്ചത്. സമാനമായ രീതിയിൽ അടച്ചിട്ടിരുന്ന ഏഴ് ബീച്ചുകൾ റാസൽഖൈമയും നവംബർ 11ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News