ബുള്‍ഡോസര്‍ നിർമാണം പ്രോത്സാഹിപ്പിക്കണമെന്ന് യോ​ഗി ആദിത്യനാഥ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇപ്പോള്‍ ബുള്‍ഡോസര്‍ ഉത്തര്‍പ്രദേശിന്റെ ബ്രാന്‍ഡായി മാറിയെന്നും സംസ്ഥാനത്ത് തന്നെ ഇവ നിര്‍മിക്കാന്‍ കമ്പനികള്‍ മുന്നോട്ടുവന്നാല്‍ ആവശ്യക്കാര്‍ സ്വാഭാവികമായി വര്‍ധിക്കുമെന്നുമാണ് യോഗിയുടെ വാദം. കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും ബുള്‍ഡോസര്‍ നടപടികളും ഉത്തര്‍പ്രദേശിനെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെന്നും യോഗി അവകാശപ്പെട്ടു.

സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ പൊലീസിന്റെ ആധുനികവല്‍ക്കരണവും പുതിയ നിയമനങ്ങളും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഖ്നൗവില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി മേഖലയില്‍ പുതിയ ട്രാക്ടര്‍ നിര്‍മാണശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബുള്‍ഡോസറുകളുടെയും ട്രാക്ടറുകളുടെയും നിര്‍മാണം ഉത്തര്‍പ്രദേശില്‍ തന്നെ ആരംഭിക്കാന്‍ കമ്പനികള്‍ തയ്യാറാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

1,200 കോടിയിലേറെ രൂപ നിക്ഷേപത്തില്‍ സിഎന്‍എച്ച് ഇന്‍ഡസ്ട്രിയലാണ് പുതിയ ട്രാക്ടര്‍ നിര്‍മാണശാല സ്ഥാപിക്കുന്നത്. 100 ഏക്കറില്‍ ഒരുങ്ങുന്ന പ്ലാന്റ് കാര്‍ഷിക യന്ത്രവല്‍ക്കരണത്തിനും ആധുനിക നിര്‍മാണ മേഖലയ്ക്കും കൂടുതല്‍ കരുത്തേകുമെന്ന് യോഗി പറഞ്ഞു. നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ട്രാക്ടര്‍ വിപണിയില്‍ ഉത്തര്‍പ്രദേശിന്റെ വിഹിതം 18.5 ശതമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തേ, ബുള്‍ഡോസര്‍ നടപടികള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കുറ്റകൃത്യങ്ങളില്‍ പ്രതികളായവരുടെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്ന നടപടി യോഗി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതിച്ഛായയുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍, കുറ്റാരോപിതരായതിന്റെ പേരില്‍ മാത്രം ഒരാളുടെ വീട് പൊളിക്കാനാകുമോ എന്ന ചോദ്യം 2024ല്‍ സുപ്രീംകോടതി ഉന്നയിച്ചിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ കെട്ടിടങ്ങള്‍ പൊളിക്കാനാകില്ലെന്നും രാജ്യത്തുടനീളം ബാധകമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അനധികൃത നിര്‍മാണങ്ങളാണ് പൊളിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News